
പാകിസ്ഥാനില്‍ നിന്നുള്ള ആറ് വയസുകാരി ക്രിക്കറ്റ് കളിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഇംഗ്ലണ്ട് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയാണ് വിഡിയോ എക്‌സില്‍ പങ്കിട്ടത്. പാകിസ്ഥാനില്‍ നിന്നുള്ള സോണിയ ഖാന്‍ എന്ന പെണ്‍കുട്ടി മികച്ച രീതിയില്‍ പുള്‍ ഷോട്ട് കളിക്കുന്നതാണ് വിഡിയോയിലുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്ക്ക് സമാനമായാണ് പെണ്‍കുട്ടി പുള്‍ഷോട്ട് കളിക്കുന്നതെന്ന കുറിപ്പോടെയാണ് കെറ്റില്‍ബറോ വിഡിയോ പങ്കിട്ടിരിക്കുന്നത്. '6 വയസ്, പാകിസ്ഥാനിലെ കഴിവുള്ള സോണിയ ഖാന്‍ (രോഹിത് ശര്‍മയെപ്പോലെ പുള്‍ ഷോട്ട് കളിക്കുന്നു),' കെറ്റില്‍ബറോ എക്‌സില്‍ കുറിച്ചു.
പെണ്‍കുട്ടി മറുവശത്ത് നില്‍ക്കുന്ന ആള്‍ പെണ്‍കുട്ടിക്ക് പന്തെറിഞ്ഞ് കൊടുക്കുന്നതും മികച്ച ടൈമിങ്ങോടെ പന്ത് തട്ടിയകറ്റുന്നതും വിഡിയോയില്‍ കാണാം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ക്രിക്കറ്റ് ആരാധകരും ഇത് പങ്കുവെച്ചു. ഇത്ര ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടി അസാധാരണമായ കഴിവ് കാണിക്കുന്നുവെന്നാണ് ഒരു ആരാധകന്റെ പ്രശംസ. വിഡിയോ പത്തുലക്ഷത്തിലധികം കാഴ്ചക്കാരെ നേടി കഴിഞ്ഞു.
നിരവധി പേര്‍ പെണ്‍കുട്ടിയെ പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കൂ, ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനും പകരം പാക് ടീമില്‍ ഈ പെണ്‍കുട്ടിയെ കളിപ്പിക്കൂ എന്ന പരിഹാസത്തോടെയുള്ള കമന്റുകളാണ് പങ്കിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക