IPL 2025- സഞ്ജുവിനും ജുറേലിനും അര്‍ധ സെഞ്ച്വറി; കൂറ്റൻ ലക്ഷ്യത്തിലേക്ക് പൊരുതുന്നു

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് 3 വിക്കറ്റുകള്‍ നഷ്ടം
Samson and Jurel revive chase
സഞ്ജു സാംസൺഎപി
Updated on

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ബാറ്റേന്തുന്നു. മത്സരത്തില്‍ 287 റണ്‍സിലേക്ക് ബാറ്റേന്തുന്ന രാജസ്ഥാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ ധ്രുവ് ജുറേലും 50 പിന്നിട്ടു.

സഞ്ജു നിലവില്‍ 7 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സുമായി ക്രീസില്‍. ജുറേല്‍ 69 റണ്‍സുമായും ക്രീസില്‍. താരം 5 ഫോറും 6 സിക്‌സും തൂക്കി.

രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയിലായിരുന്നു. 50 റണ്‍സിനിടെ അവര്‍ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. 13 ഓവർ പിന്നിടുമ്പോൾ രാജസ്ഥാൻ 3 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ.

യശസ്വി ജയ്‌സ്വാള്‍ (1), താത്കാലിക നായകന്‍ റിയാന്‍ പരാഗ് (4), നിതിഷ് റാണ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് നാലാം വിക്കറ്റില്‍ സഞ്ജു- ജുറേല്‍ സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിനു താങ്ങായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com