
ഗുവാഹത്തി: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു 183 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.
യശസ്വി ജയ്‌സ്വാള്‍ വീണ്ടും പരാജയമായി. മലയാളി താരം സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തു.
മൂന്നാമനായി എത്തിയ നിതീഷ് റാണയുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. താരം 10 ഫോറും 5 സിക്‌സും സഹിതം 36 പന്തില്‍ 81 റണ്‍സെടുത്തു. താത്കാലിക നായകന്‍ റിയാന്‍ പരാഗും ഫോമിലേക്കെത്തി. താരം 28 പന്തില്‍ 37 റണ്‍സെടുത്തു.
നിതീഷ് കത്തിക്കയറിയപ്പോൾ താരത്തെ പുറത്താക്കി ആർ അശ്വിനാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ബൗളിങ് മികവിൽ രാജസ്ഥാന്റെ സ്കോറിങ് ചെന്നൈ തടഞ്ഞു. 12ാം ഓവറിൽ മൂന്നാം പന്തിൽ നിതീഷ് മടങ്ങുമ്പോൾ 124 റൺസിലെത്തിയിരുന്നു രാജസ്ഥാൻ. എന്നാൽ പിന്നീട് വന്നവർക്ക് ആ വേഗം നിലനിർത്താൻ സാധിച്ചില്ല.
ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 16 പന്തില്‍ 19 റണ്‍സെടുത്തു. താരം ഓരോ സിക്‌സും ഫോറും പറത്തി.
ചെന്നൈയ്ക്കായി നൂര്‍ അഹമദ് വീണ്ടും തിളങ്ങി. താരം 2 വിക്കറ്റുകള്‍ വീഴ്ത്തി. ഖലീല്‍ അഹമദും മതീഷ പതിരനയും രണ്ട് പേരെ മടക്കി. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക