
ചെന്നൈ: ഒരു കാലത്ത് മൈതാനങ്ങളില്‍ കാവ്യാത്മക ഫുട്‌ബോള്‍ വ്യാഖ്യാനിച്ച ബ്രസീല്‍ അതികായര്‍. മറുഭാഗത്ത് ഇന്ത്യയുടെ ഹൃദയങ്ങളായ ഇതിഹാസങ്ങള്‍. ചെന്നൈയില്‍ ഇന്നരങ്ങേറിയ ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പ്രദർശന ഫുട്‌ബോള്‍ പോരാട്ടം ഒരു കാലഘട്ടത്തിലേക്കുള്ള മടക്കമായി ആരാധകര്‍ക്ക്.
ഇതിഹാസ നായകനും മലയാളികളുടെ അഭിമാനവുമായ ഐഎം വിജയനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. മത്സരത്തില്‍ ഇന്ത്യ 1-2നു പരാജയപ്പെട്ടെങ്കിലും ആരാധകര്‍ക്ക് മനോഹര വിരുന്നായി പോരാട്ടം മാറി.
1994, 2002 ലോകകപ്പ് കിരീടങ്ങള്‍ നേടിയ താരങ്ങളാണ് ബ്രസീലിനായി മൈതാനത്തിറങ്ങിയത്. ബ്രസീല്‍ നിരയില്‍ റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, ലുസിയോ എന്നിവരടക്കം അണിനിരുന്നു. ഇന്ത്യക്കായി ഐഎം വിജയനെ കൂടാതെ മെഹ്താബ് ഹുസൈന്‍, ശുഭാശിഷ് റോയ് ചൗധരി, നല്ലപ്പന്‍ മോഹന്‍രാജ്, ആല്‍വിറ്റോ ഡികുഞ്ഞ അടക്കമുള്ള താരങ്ങളാണ് കളിച്ചത്.
മത്സരത്തില്‍ ബ്രസീലാണ് ലീഡെടുത്തത്. വയോളയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. പിന്നാലെ ഇന്ത്യയുടെ മറുപടി വന്നു. സമനില ഗോള്‍ ബിബിയാനോ ഫര്‍ണാണ്ടസ് ചിപ് ചെയ്ത് വലയിലാക്കി. കളിയുടെ അവസാന ഘട്ടത്തില്‍ രണ്ടാം ഗോളടിച്ചാണ് ബ്രസീല്‍ വിജയം ഉറപ്പിച്ചത്. റിക്കാര്‍ഡോ ഒലിവേരയാണ് ഗോള്‍ സ്‌കോറര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക