മുംബൈയ്ക്കായി ചരിത്രനേട്ടവുമായി രോഹിത്; ആദ്യ ബാറ്റര്‍...

231 മത്സരങ്ങളില്‍ നിന്നായി രോഹിത് 6024 റണ്‍സ് നേടി.
Rohit Sharma
രോഹിത് ശര്‍മപിടിഐ
Updated on

ജയ്പുര്‍: ഐപിഎല്ലില്‍ പുതിയ നേട്ടം സ്വന്തമാക്കി മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ. മുംബൈക്ക് ആയി ആറായിരം റണ്‍സ് നേടുന്ന ആദ്യതാരമാണ് രോഹിത് ശര്‍മ. 231 മത്സരങ്ങളില്‍ നിന്നായി രോഹിത് 6024 റണ്‍സ് നേടി.

രണ്ട് തവണ സെഞ്ച്വറി നേടിയ രോഹിത് 39 അര്‍ധ സെഞ്ച്വറിയും നേടി. 6024 റണ്‍സില്‍ 262 സികസും 548 ബൗണ്ടറികളും ഉള്‍പ്പടെുന്നു. ജയ്പൂരില്‍ രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു രോഹിതിന്റെ നേട്ടം

മുംബൈയ്ക്കായി ഇതുവരെ മറ്റൊരു താരവും നാലായിരം റണ്‍സ് നേടിയിട്ടില്ല. പട്ടികയില്‍ രണ്ടാമത് വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടറും മുംബൈ പരിശീലകനുമായ കീറോണ്‍ പൊള്ളാര്‍ഡാണ്. താരം മുംബൈക്കായി 3915 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് ആണ് 3460 റണ്‍സുമായി മൂന്നാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com