
ലഖ്‌നൗ: ഐപിഎല്ലിലെ അവസാനമത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത്. 55 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ പന്ത് 61 ബോളില്‍ നിന്ന് പുറത്താകാതെ 118 റണ്‍സ് നേടി. എട്ട് സിക്‌സുകളും 11 ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
ഐപിഎല്ലില്‍ നിന്ന് ലഖ്‌നൗ നേരത്തെ പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. സെഞ്ച്വറി നേട്ടം പന്ത് ഗ്രൗണ്ടില്‍ ആഘോഷമാക്കുകയും ചെയ്തു. സമ്മര്‍സോള്‍ട്ട് അടിച്ചാണ് താരം സെഞ്ച്വറി ആഘോഷമാക്കിയത്. ഈ സീസണിലെ മോശം പ്രകടനത്തിന് താരം ഏറെ വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി പന്ത് നേടിയത് വെറും 151 റണ്‍സാണ്. എന്നാല്‍ അവസാനമത്സരത്തില്‍ ആര്‍സിബിക്കെതിരെ പുറത്താകാതെ 118 റണ്‍സ് നേടി.
മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് മുന്നില്‍ 228 റണ്‍സ് വിജയലക്ഷ്യമാണ് ലക്‌നൗ ഉയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. 37 പന്തില്‍ അഞ്ച് സിക്‌സുകളും നാല് ഫോറുകളും അടക്കം മിച്ചല്‍ മാര്‍ഷ് 67 റണ്‍സ് നേടി. ഓപ്പണര്‍ മാത്യു ബ്രീറ്റ്‌സ്‌കി 14 റണ്‍സെടുത്തു പുറത്തായെങ്കിലും മാര്‍ഷും ക്യാപ്റ്റന്‍ പന്തും ലക്‌നൗവിന്റെ രക്ഷകരാകുകയായിരുന്നു. സ്‌കോര്‍ 25 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റു പോയ, ലക്‌നൗവിന്റെ രണ്ടാം വിക്കറ്റു വീണത് 177 ല്‍ ആണ്.
9.5 ഓവറില്‍ ലക്‌നൗ 100 പിന്നിട്ടു.10 പന്തുകള്‍ നേരിട്ട നിക്കോളാസ് പുരാന്‍ 13 റണ്‍സെടുത്തു പുറത്തായി. ആര്‍സിബിക്കായി നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ