IPL 2025: ബുംറ ക്ലിക്കായില്ല! കോഹ്‌ലി 67, രജത് പടിദാര്‍ 64; മുംബൈ താണ്ടണം 221 റണ്‍സ്

മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ബാറ്റര്‍മാര്‍ പറത്തിയത് 13 സിക്‌സുകള്‍
Virat Kohli and Rajat Patidar heroics
രജത് പടിദാർ- വിരാട് കോഹ്‍ലി സഖ്യം ബാറ്റിങിനിടെഎക്സ്
Updated on
1 min read

മുംബൈ: ജസ്പ്രിത് ബുംറയുടെ തിരിച്ചു വരവ് വിചാരിച്ച പോലെ ക്ലിക്കായില്ല. ഐപിഎല്ലില്‍ സ്വന്തം തട്ടകമായ വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സ് കൂറ്റന്‍ സ്‌കോര്‍ താണ്ടണം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുത്തു. ബാറ്റിങിനു ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 221 റണ്‍സ്.

സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രജത് പടിദാര്‍ എന്നിവരുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയും ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ വെടിക്കെട്ട് ബാറ്റിങും ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

ഇന്നിങ്‌സ് തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ മടക്കി ട്രെന്റ് ബോള്‍ട്ട് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് കടിഞ്ഞാണ്‍ ആര്‍സിബിയുടെ കൈയിലായിരുന്നു.

കോഹ്‌ലി 42 പന്തുകള്‍ നേരിട്ട് 8 ഫോറും 2 സിക്‌സും സഹിതം 67 റണ്‍സെടുത്തു. രജത് പടിദാര്‍ 32 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 64 റണ്‍സും വാരി.

ദേവ്ദത്ത് പടിക്കല്‍ 22 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 37 റണ്‍സെടുത്തു. ജിതേഷ് ശര്‍മ 19 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 40 റണ്‍സ് അടിച്ചെടുത്തു.

ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ജസ്പ്രിത് ബുംറ 4 ഓവറില്‍ 29 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും എടുത്തില്ല. ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. താരം 10 റണ്‍സിനു ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com