Samson's mind will play tricks
സഞ്ജു സാംസൺപിടിഐ

'സ്വന്തം കഴിവിൽ സംശയം വരും, സഞ്ജു എത്രയും പെട്ടെന്ന് ഫോം വീണ്ടെടുക്കണം'- അശ്വിൻ

സൂര്യകുമാർ ബാറ്റിങ് സമീപനം മാറ്റണമെന്നും അശ്വിൻ
Published on

ന്യൂ‍ഡൽഹി: നിലവിലെ ഫോം ഔട്ടിൽ നിന്നു എത്രയും പെട്ടെന്നു പുറത്തു കടക്കാൻ മലയാളി താരം സഞ്ജു സാംസണു സാധിക്കേണ്ടത് അനിവാര്യമാണെന്നു ആർ അശ്വിൻ. പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സ്വന്തം കഴിവിലുള്ള വിശ്വാസത്തെ അതു ബാധിക്കുമെന്നും അശ്വിൻ വ്യക്തമാക്കി.

'ഒരു ബൗളർ പ്രത്യേക രീതിയിൽ പന്തെറിയുന്നു, ഞാൻ ഒരേ രീതിയിൽ പുറത്താകുന്നു, ബൗളർ നന്നായി പന്തെറിയുന്നതാണോ, അതോ എന്റെ പോരായ്മയാണോ, എനിക്കു ഇതു പരി​ഹരിക്കാൻ സാധിക്കില്ലേ... ഇത്തരം ചോദ്യങ്ങൾ ഉയർന്നു വന്നാൽ അതെല്ലാം കളിയെ ബാധിക്കും'- സഞ്ജുവിന്റെ ഫോമിൽ അശ്വിൻ.

സൂര്യകുമാർ യാദവിന്റെ പുറത്താകലുകളും ആശ്ചര്യപ്പെടുത്തുന്നു. അദ്ദേഹം എത്രയും പെട്ടെന്നു തന്നെ ബാറ്റിങിലെ സമീപനം മാറ്റണമെന്നു അശ്വിൻ പറയുന്നു.

'സൂര്യകുമാർ യാദവ് വളറെ പരിയ സമ്പന്നനായ ആളാണ്. അദ്ദേഹത്തിനു നല്ല കഴിവുണ്ട്. ഇന്ത്യൻ ബാറ്റിങിൽ തന്നെ മാറ്റം കൊണ്ടു വന്ന താരവുമാണ് സൂര്യ. എന്നാൽ നിലവിലെ ബാറ്റിങ് സമീപനം മാറ്റേണ്ടതുണ്ട്. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു'- അശ്വിൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com