സഞ്ജു സാംസണ്‍ ധോനിയുടെ പകരക്കാരന്‍! മലയാളി താരത്തെ ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച് ചെന്നൈ

താരത്തെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനെ സമീപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
Dhoni and Sanju Samson during the IPL clash
ധോനിയും സഞ്ജു സാംസണും ഐപിഎൽ പോരാട്ടത്തിനിടെ (Sanju Samson)X
Updated on
1 min read

ചെന്നൈ: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചു നാളായി ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അധികൃതര്‍ തന്നെ രംഗത്തെത്തി.

സഞ്ജു സാംസണ്‍ ദീര്‍ഘ നാളായി രാജസ്ഥാന്‍ റോയല്‍സിന്റെ താരവും നായകനുമാണ്. ഇക്കഴിഞ്ഞ സീസണില്‍ താരത്തെ 18 കോടിയ്ക്കാണ് രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. നിലവിലെ ഐപിഎല്‍ കൈമാറ്റ കാലയളവില്‍ താരത്തെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ചെന്നൈ. ഇതിഹാസ താരം എംഎസ് ധോനിയുടെ പകരക്കാരനായി നായകനായി സഞ്ജുവിനെയാണ് ചെന്നൈ നോട്ടമിടുന്നത്.

Dhoni and Sanju Samson during the IPL clash
വീട്ടില്‍ ലോകകപ്പ് ഫൈനല്‍, ശ്രേയസ് അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കി അമ്മ! (വിഡിയോ)

സഞ്ജുവിനെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ചെന്നൈ ടീം രാജസ്ഥാനുമായി ബന്ധപ്പെട്ടതായാണ് വിവരം. ചെന്നൈ ടീമിന്റെ ഔദ്യോഗിക സംഘത്തിലെ ഒരു മുതിര്‍ന്ന അംഗമാണ് ഇക്കാര്യങ്ങള്‍ വെളിപ്പടുത്തിയത്.

സഞ്ജുവിനെ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യന്‍ ബാറ്ററാണ്, വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. കാര്യങ്ങള്‍ ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. അദ്ദേഹത്തെ എത്തിക്കാനുള്ള താത്പര്യം ടീം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്- ചെന്നൈ അധികൃതര്‍ വ്യക്തമാക്കി.

Dhoni and Sanju Samson during the IPL clash
820 റണ്‍സ്! കൗണ്ടിയിലെ 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ ടീം

Chennai Super Kings have shown strong interest in acquiring Rajasthan Royals' captain Sanju Samson for the upcoming IPL 2026 season. While CSK is yet to formally approach Rajasthan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com