ലിവര്‍പൂള്‍, പോര്‍ച്ചുഗല്‍ മുന്നേറ്റ താരം ഡീഗോ ജോട്ട കാറപകടത്തില്‍ മരിച്ചു; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

താരം സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി വാഹനത്തിനു തീപിടിച്ചു, ഒപ്പം സഞ്ചരിച്ച സഹോദരനും മരിച്ചു
Diogo Jota with Premier League title
Diogo Jota x
Updated on
1 min read

ലണ്ടന്‍: ലിവര്‍പൂള്‍ താരവും പോർച്ചു​ഗൽ ഫോർവേഡുമായ ഡീഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. താരവും സഹോദരനും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ ഫിലിപ്പും അപകടത്തില്‍ മരിച്ചതായാണ് വിവരം. ജോട്ടയ്ക്ക് 28 വയസായിരുന്നു. സഹോദരന് 26 വയസും.

സ്‌പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഞെട്ടിക്കുന്ന മരണം. ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമർന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Diogo Jota with Premier League title
ഗില്ലിന് സെഞ്ച്വറി, സെഞ്ച്വറിക്കരികെ വീണ് ജയ്സ്വാള്‍, 300 കടന്ന് ഇന്ത്യ

വിവാഹം കഴിഞ്ഞ് പത്ത് ദിവസം കഴിയുമ്പോഴാണ് താരത്തിന്റെ മരണം. ദീര്‍ഘ നാളായുള്ള സുഹൃത്ത് റൂട്ട് കര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്.

2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം വൂള്‍വ്‌സിന്റെ താരമായിരുന്നു. അതിനു ശേഷമാണ് ജോട്ട ലിവര്‍പൂളിലെത്തുന്നത്. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടീമില്‍ ജോട്ട അംഗമായിരുന്നു. കഴിഞ്ഞ മാസം പോര്‍ച്ചുഗല്‍ ടീമിനൊപ്പം യുവേഫ നേഷന്‍സ് ലീഗ് കപ്പും താരം സ്വന്തമാക്കിയിരുന്നു. കരിയറിലും സ്വകാര്യ ജീവിതത്തിലും നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെയാണ് അപ്രതീക്ഷിത ദുരന്തം.

Diogo Jota with Premier League title
മനോള മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു
Summary

Liverpool and Portugal forward Diogo Jota has reportedly died in a car accident in Spain, just days after his wedding. His brother André, also a footballer, was travelling with him and also died in the crash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com