ജഡേജയ്ക്ക് അര്‍ധ സെഞ്ച്വറി; മികച്ച ലീഡിനായി കരുതലോടെ ഇന്ത്യ

ടെസ്റ്റ് കരിയറിലെ 23ാം അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്
Jadeja's batting
ജഡേജയുടെ ബാറ്റിങ് (England vs India)x
Updated on
1 min read

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിനായി രണ്ടാം ദിനം കരുതലോടെ തുടങ്ങി ഇന്ത്യ. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി കുറിച്ചു. താരത്തിന്റെ 23ാം ടെസ്റ്റ് അര്‍ധ ശതകമാണിത്. 5 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെന്ന നിലയില്‍. 80 പന്തില്‍ 6 ഫോറുകള്‍ സഹിതം ജഡേജ 50 റണ്‍സിലെത്തി. നിലവിൽ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 130 റണ്‍സുമായും ജഡേജ 61 റണ്‍സുമായും ക്രീസില്‍.

Jadeja's batting
ലിവര്‍പൂള്‍, പോര്‍ച്ചുഗല്‍ മുന്നേറ്റ താരം ഡീഗോ ജോട്ട കാറപകടത്തില്‍ മരിച്ചു; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

നേരത്തെ നായകനായ ശേഷം തുടരെ രണ്ടാം ടെസ്റ്റിലും ശുഭ്മാന്‍ ഗില്‍ സെഞ്ച്വറിയടിച്ചു. താരത്തിന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 199 പന്തില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ച്വറി നേട്ടം.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി വക്കില്‍ വീണു. ജയ്‌സ്വാള്‍ 107 പന്തില്‍ 13 ഫോറുകളോടെ 87 റണ്‍സെടുത്താണ് പുറത്തായത്. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് ജയ്‌സ്വാള്‍ പുറത്തായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26 പന്തില്‍ രണ്ട്), കരുണ്‍ നായര്‍ (50 പന്തില്‍ 31), ഋഷഭ് പന്ത് (42 പന്തില്‍ 25), നിതീഷ് കുമാര്‍ റെഡ്ഡി (6 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ടും, ബെന്‍ സ്റ്റോക്സ്, ബ്രൈഡന്‍ കര്‍സ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Jadeja's batting
ഗില്ലിന് സെഞ്ച്വറി, സെഞ്ച്വറിക്കരികെ വീണ് ജയ്സ്വാള്‍, 300 കടന്ന് ഇന്ത്യ

England vs India: India have come out swinging on Day 2—and it’s Ravindra Jadeja leading the charge. He’s already crunched a crisp boundary off Chris Woakes, who was England’s main man with the ball yesterday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com