
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പൊതു വേദിയിലാണ് മത്സരിക്കുന്നതെങ്കില്‍ ഹോക്കിയില്‍ ആ പ്രശ്‌നമില്ല! പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയില്‍ കളിക്കാനെത്തും. അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടത്തിനായി പാക് ടീം ഇന്ത്യയിലെത്തും. ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ പാകിസ്ഥാന്റെ ജൂനിയര്‍ ടീമും ഇന്ത്യയിലേക്ക് വരുന്നുണ്ട്. കേന്ദ്ര കായിക മന്ത്രാലയം അധികൃതരാണ് പാക് ടീമിന്റെ വരവ് വ്യക്തമാക്കിയത്.
എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പാകിസ്ഥാന്‍ ഹോക്കി ടീമിനു ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നതിനു വിലക്കില്ലെന്നാണ് കേന്ദ്രം നല്‍കുന്ന സൂചനകള്‍. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 7 വരെ ബിഹാറിലെ രാജഗിരിയിലാണ് ഏഷ്യ കപ്പ് ഹോക്കി. ജൂനിയര്‍ ലോകകപ്പ് പോരാട്ടം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെ തമിഴ്‌നാട്ടിലെ ചെന്നൈ, മധുരൈ എന്നിവിടങ്ങളിലായാണ് അരങ്ങേറുന്നത്.
വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ മണ്ണില്‍ കളിക്കാറില്ല. എന്നാല്‍ പാക് ടീം ഐസിസി പോരാട്ടങ്ങള്‍ക്കായി ഇന്ത്യയില്‍ വന്ന് സമീപ കാലം വരെ കളിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണവും പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളായതിനു പിന്നാലെ പാക് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ഇന്ത്യയില്‍ അരങ്ങേറുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മാത്രം കൊളംബോയിലേക്കു മാറ്റാന്‍ ഐസിസി തീരുമാനിക്കുകയും ചെയ്തിരുന്നു.
രാജ്യാന്തര മത്സരങ്ങള്‍ക്കായി മറ്റ് ടീമുകള്‍ക്കൊപ്പം പാകിസ്ഥാന്‍ വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടാണ് കായിക മന്ത്രാലയത്തിനുള്ളത്. പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നതിനെ വിലക്കുന്നത് നിലവിലെ ഒളിംപിക് നിയമങ്ങളുടെ ലംഘനമാകും. എന്നാല്‍ നിലവില്‍ ഉലഞ്ഞു നില്‍ക്കുന്ന ഉഭയകക്ഷി ബന്ധത്തില്‍ ഇതൊന്നും മാറ്റം വരുത്തുന്നില്ലെന്നും കായിക മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
The Pakistan hockey team will be allowed to compete in next month's Asia Cup in India, a source in the Sports Ministry said on Thursday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates