നയതന്ത്ര ബന്ധം സുഖകരമല്ല; ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തില്‍

മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും കളിക്കാന്‍ തീരുമാനിച്ചിരുന്നത്
Team India
Team IndiaX
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിലെന്നു റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് പര്യടനം അനിശ്ചിതത്വത്തിലായത്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ ബിസിസിഐയോടു പര്യടനം ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ആറ് മത്സരങ്ങളടങ്ങിയ പരിമിത ഓവര്‍ പോരാട്ടത്തിനായാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലാണ് പോരാട്ടം തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ, നയതന്ത്ര സാഹചര്യം അനുകൂലമല്ല എന്ന വിലയിരുത്തലാണ് പര്യടനം സംശയത്തില്‍ നിര്‍ത്തുന്നത്.

Team India
'കുട്ടിക്കാലത്ത് കളിച്ചത് പോലെ ആസ്വദിച്ച് ബാറ്റ് വീശി'; രഹസ്യം വെളിപ്പെടുത്തി ഗില്‍

നിലവില്‍ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ബിസിസിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പര്യടനത്തില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തിനുള്ള തയ്യാറെടുപ്പായാണ് ടീമുകള്‍ ഈ പരമ്പരയെ കണ്ടിരുന്നത്.

Team India
തുടക്കത്തില്‍ തന്നെ പ്രഹരം നല്‍കി ഇന്ത്യ, റൂട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇംഗ്ലണ്ട്; 510 റണ്‍സിന് പിന്നില്‍
Summary

Team India is unlikely to travel to Bangladesh amidst diplomatic tensions between the two countries. A top source has told India Today that the cricket has been advised to call off the tour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com