
സെന്റ് ജോര്‍ജസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പറന്ന് ക്യാച്ചെടുത്ത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. സ്വന്തം പന്തില്‍ വിന്‍ഡീസ് താരം കെസി കാര്‍ട്ടിയേയാണ് താരം ക്രീസിലൂടെ മൂന്നോട്ടോടി മുഴുനീളെ ഡൈവ് ചെയ്ത് ഒറ്റ കൈയില്‍ ക്യച്ചെടുത്ത് മടക്കിയത്.
രണ്ടാം ടെസ്റ്റില്‍ കമ്മിന്‍സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 286 റണ്‍സിനു ഓള്‍ ഔട്ടായിരുന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ച് ഓസീസ് 33 റണ്‍സ് ലീഡ് പിടിച്ചു.
രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയക്ക് നിലവില്‍ മൊത്തം ലീഡ് 45 റണ്‍സ്.
3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. നിലവില്‍ പരമ്പരയില്‍ ഓസീസ് 1-0ത്തിനു മുന്നില്‍.
Pat Cummins pulled off an insane one-handed catch to dismiss West Indies' Keacy Carty in the ninth over of the second Test at St George's in Grenada.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates