സ്റ്റോക്സിനെ കുരുക്കി വാഷിങ്ടൻ; ചരിത്ര ജയത്തിന് വീഴ്‌ത്തേണ്ടത് 4 വിക്കറ്റുകള്‍ കൂടി

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ പ്രതിരോധിച്ച ജാമ സ്മിത്ത് ക്രീസില്‍ തുടരുന്നു
Washington Sundar is congratulated by his teammates for dismissing Ben Stokes
ബെൻ സ്റ്റോക്സിനെ പുറത്താക്കിയ വാഷിങ്ടൻ സുന്ദറിനെ സഹ താരങ്ങൾ അഭിനന്ദിക്കുന്നു (Ben Stokes)x
Updated on
2 min read

ബര്‍മിങ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയത്തിലേക്ക് ഇന്ത്യക്കു വേണ്ടത് ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ കൂടി. 608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയില്‍. 4 വിക്കറ്റുകള്‍ മാത്രം നില്‍ക്കേ ഇംഗ്ലണ്ടിന് ഇനിയും 455 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ച ജാമി സ്മിത്ത് മാത്രമാണ് ഇനി പ്രതീക്ഷയായി ഒരറ്റത്തുള്ളത്. താരം 32 റണ്‍സുമായി ക്രീസില്‍ തുടരുന്നു.

മഴ മാറി അഞ്ചാം ദിനത്തിലെ കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ച് ആകാശ് ദീപ് വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തിയിരുന്നു. ഒലി പോപ്പിനേയും പിന്നാലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച അപകടകാരിയായ ഹാരി ബ്രൂക്കിനേയും അകാശ് അഞ്ചാം ദിനം തുടക്കം തന്നെ കൂടാരം കയറ്റി. പോപ്പ് 24 റണ്‍സും ബ്രൂക്ക് 23 റണ്‍സിലും പുറത്തായി.

പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത് സഖ്യം പിടിമുറുക്കുമെന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ ക്യാപ്റ്റന്‍ ഗില്‍ വരുത്തിയ ബൗളിങ് മാറ്റം ഫലം കണ്ടു. വാഷിങ്ടന്‍ സുന്ദര്‍ തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോക്‌സിനെ വാഷിങ്ടന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യയെ വീണ്ടും വിജയത്തിന്റെ ട്രാക്കിലാക്കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ 73 പന്തില്‍ 33 റണ്‍സെടുത്തു മികവിലേക്ക് ഉയരുന്ന ഘട്ടത്തിലാണ് വാഷിങ്ടന്‍ ബ്രേക്ക് ത്രൂ നല്‍കിയത്.

നാലാം ദിനം അവസാനം വരെ പൊരുതി, അഞ്ചാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഒലി പോപ്പിനെ ആകാശ് ദീപ് ആദ്യം ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ നാലാം ദിനം പോപ്പിനൊപ്പം പൊരുതിയ ബ്രൂക്കിനേയും താരം മടക്കുകയായിരുന്നു. ആകാശിന്റെ പന്തില്‍ നാലാം ദിനമായ ഇന്നലെ ബെന്‍ ഡക്കറ്റ്, ജോ റൂട്ട് എന്നിവരും ക്ലീന്‍ ബൗള്‍ഡായിരുന്നു. രണ്ടാം ഇന്നിങ്സില്‍ താരം വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി.

അഞ്ചാം ദിനം മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് അവര്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്.

Washington Sundar is congratulated by his teammates for dismissing Ben Stokes
'മഴ പെയ്യും, സമനില എടുത്തുകൂടെ?'; ക്യാപ്റ്റൻ ​ഗില്ലിനോട് ബ്രൂക്കിന്റെ ചോദ്യം (വിഡിയോ)

നാലാം ദിനം കളിയുടെ കടിഞ്ഞാണ്‍ ഇന്ത്യ പൂര്‍ണമായും സ്വന്തമാക്കിയിരുന്നു. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് പുലര്‍ത്തി.

ബെന്‍ ഡക്കറ്റ് (25), സാക് ക്രൗളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നാലാം ദിനത്തില്‍ നഷ്ടമായത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. പിന്നാലെ റൂട്ടിന്റെ വിക്കറ്റും വീഴ്ത്തി ആകാശ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം ഇന്നിങ്സിലെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ മിന്നും സെഞ്ച്വറിയുമായി ഇന്ത്യയെ വീണ്ടും മുന്നില്‍ നിന്നു നയിച്ചു. 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്‌സും സഹിതം 161 റണ്‍സ് അടിച്ചികൂട്ടിയാണ് ക്രീസ് വിട്ടത്. ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജ 5 ഫോറും ഒരു സിക്‌സും പറത്തി. വാഷിങ്ടന്‍ സുന്ദര്‍ 7 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 12 റണ്‍സെടുത്തും ക്രീസില്‍ തുടര്‍ന്നു.

ഒന്നാം ഇന്നിങ്‌സിലേതു പോലെ രണ്ടാം ഇന്നിങ്‌സിലും രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി നേടി. താരം പുറത്താകാതെ നിന്നു. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, എന്നിവരും അര്‍ധ സെഞ്ച്വറി കണ്ടെത്തി സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

ഇംഗ്ലണ്ടിനായി ജോഷ് ടോംഗ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സ്. ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Washington Sundar is congratulated by his teammates for dismissing Ben Stokes
വീണ്ടും ആകാശിന്റെ ഇരട്ട പ്രഹരം! പോപ്പും ബ്രൂക്കും പുറത്ത്, ഇന്ത്യക്ക് ജയ പ്രതീക്ഷ

India are four wickets away from a historic win. At the stroke of Lunch, England lost their captain Ben Stokes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com