
ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പില്‍ പിഎസ്ജിയും റയല്‍ മാഡ്രിഡും സെമിയില്‍. ക്വാര്‍ട്ടര്‍ പോരില്‍ ജര്‍മന്‍ ടീം ഡോര്‍ട്ട്മുണ്ടിനെ കീഴടക്കിയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് സെമിയില്‍ കടന്നത്. രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് റയലിന്റെ ജയം. സെമിയില്‍ ഫ്രഞ്ച് ടീം പിഎസ്ജിയാണ് റയലിന്റെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി സെമി ഉറപ്പിച്ചത്.
മത്സരം ആരംഭിച്ച് പത്താം മിനിറ്റില്‍ തന്നെ ഡോര്‍ട്ട്മുണ്ടിനെ റയല്‍ മുന്നിലെത്തി. ഗോണ്‍സാലോ ഗാര്‍സ്യയാണ് റയലിനായി വലകുലുക്കിയത്. 20-ാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍സ്യയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതി റയല്‍ 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മാക്സമില്ല്യന്‍ ബെയറിലൂടെ ഡോര്‍ട്ട്മുണ്ടിന്റെ ഗോളെത്തി. രണ്ടുമിനിറ്റിനകം കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ മൂന്നാം ഗോള്‍ കണ്ടെത്തി. മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഡോര്‍ട്ട്മുണ്ട് അവസാനനിമിഷം കിട്ടിയ പെനാല്‍റ്റി സെര്‍ഹോ ഗുയിറാസ്സ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ജയിക്കാനായില്ല.
കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ചാണ് പിഎസ്ജി സെമിയിലെത്തിയത്.ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ടാം പകുതിയില്‍ ഡെസിറെയും ഡെംബലയുമാണ് പിഎസ്ജിക്കായി ഗോളുകള്‍ നേടിയത്. അവസാന മിനുട്ടുകളില്‍ പിഎസ്ജിയുടെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.
റയല്‍ മാഡ്രിഡും പിഎസ്ജിയും തമ്മിലുള്ള രണ്ടാം സെമി വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് നടക്കും. ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് രണ്ടു സെമി ഫൈനലുകളും നടക്കുന്നത്. ആദ്യ സെമിയില്‍ ചെല്‍സിയും ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനന്‍സും ഏറ്റുമുട്ടും. ബുധനാഴ്ച്ച പുലര്‍ച്ചെ 12.30നാണ് മത്സരം.
FIFA Club World Cup: PSG and Real Madrid in the semi-finals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates