'ദൈവം തൊട്ടു, പിറന്നത് മാന്ത്രിക ഗോള്‍'; ചരിത്രനേട്ടവുമായി മെസി; ക്ലബ് ലോകകപ്പ് ഫുട്‌ബോളില്‍ മയാമിക്ക് വിജയം

ഗ്രൂപ്പ് 'എ'യില്‍ ഇന്റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിനാണ് എഫ്സി പോര്‍ട്ടോയെ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മെസിയുടെയും സംഘത്തിന്റേയും ജയം.
Lionel Messi Scores Wonder Free-Kick Goal As Inter Miami Beat Porto 2-1 In FIFA Club World Cup
Lionel Messi
Updated on
1 min read

ജോര്‍ജിയ: ക്ലബ് ലോകകപ്പ്  ഫുട്‌ബോള്‍ പോരാട്ടത്തില്‍ ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെ വിജയം സ്വന്തമാക്കി ഇന്റര്‍ മയാമി. ഗ്രൂപ്പ് 'എ'യില്‍ ഇന്റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിനാണ് എഫ്സി പോര്‍ട്ടോയെ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മെസിയുടെയും സംഘത്തിന്റേയും ജയം.

മെസിയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ എഫ്സി പോര്‍ട്ടോ മുന്നിലെത്തി. സാമു അഗീഹോവയുടെ വകയായിരുന്നു ഗോള്‍. 19-ാം മിനിറ്റില്‍ തിരിച്ചുവരവിന് മയാമി ശ്രമം ഉണ്ടായെങ്കിലും ഗോള്‍വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. മെസിയുടെ പാസില്‍ സുവാരസിന്റെ ഷോട്ട് പോര്‍ട്ടോ ഗോള്‍കീപ്പര്‍ പ്രതിരോധിച്ചിട്ടു. ഒരു ഗോളിന്റെ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിക്കാന്‍ പോര്‍ട്ടോയ്ക്ക് കഴിഞ്ഞു.

രണ്ടാം പകുതിയിലാണ് മെസിയും സംഘവും തിരിച്ചടിച്ചത്. 47-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയുടെ വകയായിരുന്നു ഗോള്‍ പിറന്നു. തൊട്ടുപിന്നാലെ 54-ാം മിനിറ്റില്‍ മെസിയുടെ ഗോള്‍ പിറന്നു. ബോക്സിന് പുറത്തുനിന്ന് കര്‍വ് ചെയ്തുള്ള മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളാണ് ഇന്റര്‍ മയാമിക്ക് ജയമൊരുക്കിയത്. ഇതോടെ ഇന്റര്‍ മയാമിക്കായി 50 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കാനും മെസിക്ക് കഴിഞ്ഞു. 61 മത്സരങ്ങളില്‍ നിന്നാണ് ചരിത്ര നേട്ടത്തിലെത്തിയത്.

ബാഴ്‌സലോണയ്ക്ക് വേണ്ടി 119 മത്സരങ്ങളില്‍ നിന്നും അര്‍ജന്റീനയ്ക്ക് വേണ്ടി 107 മത്സരങ്ങളില്‍ നിന്നുമാണ് മെസ്സി 50 ഗോള്‍ നേട്ടം സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് വേണ്ടി 71 മത്സരങ്ങള്‍ കളിച്ച മെസ്സി 32 ഗോളുകളും 35 അസിസ്റ്റുകളും നേടിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ 1250 ഗോള്‍ സംഭാവനകള്‍ നല്‍കുന്ന ആദ്യ താരമാകാനും മെസിക്ക് കഴിഞ്ഞു.

866 ഗോളുകളും 384 അസിസ്റ്റുകളും ഉള്‍പ്പെടെയാണ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം. 1,107 മത്സരങ്ങളാണ് മെസി തന്റെ കരിയറില്‍ കളിച്ചിട്ടുള്ളത്. 1,281 മത്സരങ്ങളില്‍ നിന്നായി 938 ഗോളുകളും 257 അസിസറ്റുകളും ഉള്‍പ്പെടെ 1,195 ഗോള്‍ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ നേട്ടത്തില്‍ മെസിക്ക് പിന്നില്‍.

Summary

FIFA Club World Cup: Lionel Messi scored his trademark free-kick against FC Porto, curling his shot into the top-right corner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com