
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾ നന്നായി ബുദ്ധിമുട്ടിയിരുന്നു. വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ വന്നതോടെ ജസ്പ്രിത് ബുംറ ഡ്രസിങ് റൂമിലെത്തി ഗൗതം ഗംഭീറുമായി ചർച്ച നടത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശാർദുൽ ഠാക്കൂർ എന്നിവരൊന്നും വിക്കറ്റ് വീഴ്ത്തിയിരുന്നില്ല. ഇതോടെയാണ് സൂപ്പർ പേസർ അസ്വസ്ഥനായി ഗംഭീറുമായി ചർച്ച നടത്തിയത്. രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനു നഷ്ടമായത് 3 വിക്കറ്റുകളായിരുന്നു. മൂന്നും ബുംറയാണ് വീഴ്ത്തിയത്.
രണ്ടാം ദിനത്തിൽ തുടക്കത്തിൽ തന്നെ സാക് ക്രൗളിയെ വീഴ്ത്തി ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ബെൻ ഡക്കറ്റും ഒലി പോപ്പും ചേർന്നു നിലയുറപ്പിച്ചതോടെ ഇന്ത്യൻ ബൗളർമാർക്ക് നിരാശയായിരുന്നു. ബുംറ ഒഴികെയുള്ള ബൗളർമാരെ സമർഥമായി നേരിടാൻ ഇംഗ്ലീഷ് ബാറ്റർമാർക്ക് സാധിച്ചു. രണ്ടാം ദിനം ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന ശക്തമായ സ്കോറിലാണ് കളി അവസാനിപ്പിച്ചത്.
ബുംറ ചർച്ച നടത്തുമ്പോൾ ശാർദുൽ ഠാക്കൂറാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. ഗംഭീറുമായി ചർച്ച നടത്തി ഗ്രൗണ്ടിൽ മടങ്ങിയെത്തിയ ബുംറ അടുത്ത ഓവർ എറിയാനെത്തി. ഈ ഓവറിൽ താരം ജോ റൂട്ടിനെ പുറത്താക്കുകയും ചെയ്തു. ബുംറയുടെ ഓഫ് സ്റ്റംപിൽ പിച്ച് ചെയ്തു പോയ പന്ത് റൂട്ട് എഡ്ജ് ചെയ്തു. പന്ത് നേരെ പോയത് മലയാളി താരം വരുൺ നായരുടെ കൈകളിലേക്ക്. തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിനെ ബുംറ പുറത്താക്കിയിരുന്നു. എന്നാൽ ആ പന്ത് നോബോളായി ബ്രൂക്ക് രക്ഷപ്പെട്ടു.
England vs India- Jasprit Bumrah was seen having an animated conversation with head coach Gautam Gambhir following a poor show from other India bowlers on Day 2 of the first Test match.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates