വാലറ്റം 'സംപൂജ്യര്‍'; ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 371 റണ്‍സ്; ബുംറ രക്ഷകനാകുമോ?

നാലുറണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറും 25 റണ്‍സുമായി കരുണ്‍ നായരും പുറത്തായി. മുഹമ്മദ് സിറാജ്. ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ സംപൂജ്യരായി കളം വിട്ടു.
England vs India, 1st Test
Tongue
Updated on
2 min read

ലീഡ്‌സ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 371 റണ്‍സ്. രണ്ടാം ഇന്നിങ്്സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായി. കെഎല്‍ രാഹുലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 25 റണ്‍സുമായി പുറത്താകാതെ നിന്നു. പന്തും രാഹുലും പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ അതിവേഗം കൂടാരം കയറി.

നാലുറണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറും 25 റണ്‍സുമായി കരുണ്‍ നായരും പുറത്തായി. മുഹമ്മദ് സിറാജ്. ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ സംപൂജ്യരായി കളം വിട്ടു.

England vs India, 1st Test
'അഞ്ചല്ല, ബുംറയ്ക്ക് 9 വിക്കറ്റുകൾ കിട്ടുമായിരുന്നു!'; ക്യാച്ചുകൾ കൈവിട്ട ഇന്ത്യൻ താരങ്ങളെ വിമർശിച്ച് സച്ചിൻ

തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലാണ് പന്ത് സെഞ്ച്വറി നേടിയത്. നാലാം വിക്കറ്റില്‍ രാഹുലും പന്തു, മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പന്ത് 140 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 15 ഫോറുമടക്കം 118 റണ്‍സെടുത്താണ് പുറത്തായത്. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 195 റണ്‍സിന്റെ കൂട്ടുകെട്ടിലും പന്ത് പങ്കാളിയായി. പന്തിന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. പിന്നീട് രാഹുലും പുതുതായി ക്രീസിലെത്തിയ കരുണ്‍ നായരും ചേര്‍ന്ന് സ്‌കോര്‍ 333-ല്‍ എത്തിച്ചു.

England vs India, 1st Test
'അഞ്ചല്ല, ബുംറയ്ക്ക് 9 വിക്കറ്റുകൾ കിട്ടുമായിരുന്നു!'; ക്യാച്ചുകൾ കൈവിട്ട ഇന്ത്യൻ താരങ്ങളെ വിമർശിച്ച് സച്ചിൻ

ഇതിനിടെ രണ്ടാം ന്യൂബോള്‍ എടുത്ത ഇംഗ്ലണ്ട് രാഹുലിനെ പുറത്താക്കി. ബ്രൈഡന്‍ കാര്‍സിന്റെ പന്ത് രാഹുലിന്റെ ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് പതിക്കുകയായിരുന്നു. 247 പന്തില്‍ നിന്ന് 18 ബൗണ്ടറികളടക്കം 137 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സ്‌കോര്‍ബോര്‍ഡിലേക്ക് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കരുണും വീണു. 54 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത കരുണിനെ ക്രിസ് വോക്സ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. തുടര്‍ന്ന് ശാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുംറ (0) എന്നിവരെ ഒരേ ഓവറില്‍ മടക്കി ജോഷ് ടങ് ഇന്ത്യന്‍ വാലറ്റം തകര്‍ത്തു.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറു റണ്‍സ് ലീഡ് നേടിയിരുന്നു. കരിയറില്‍ 14-ാം തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്.

India are in search of a few wickets before Stumps with England chasing 371 runs to win the first Test in Leeds. Earlier, India suffered another late collapse in their second innings as England bowled them out for 364 in the final session. India were 333/4 at one stage before losing six wickets in the space of 37 runs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com