
ലീഡ്സ്: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങിൽ അവർക്ക് ഇന്ത്യൻ താരങ്ങളുടെ ഫീൽഡിങ് അബദ്ധങ്ങളും തുണയായിരുന്നു. ഇപ്പോൾ താരങ്ങളുടെ മോശം ഫീൽഡിങിനെ പരോക്ഷമായി വിമർശിച്ച് സച്ചിൻ ടെണ്ടുൽക്കർ. 5 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുംറയെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് സച്ചിന്റെ വിമർശനവും. ബുംറയ്ക്ക് കണക്കനുസരിച്ച് 9 വിക്കറ്റുകൾ കിട്ടണമെന്നാണ് സച്ചിൻ പറയുന്നത്.
'അഭിനന്ദനങ്ങൾ ബുംറ, നഷ്ടപ്പെടുത്തിയ 3 അവസരങ്ങളും ഒരു നോബോളും നിങ്ങൾക്കും വിക്കറ്റുകൾക്കും ഇടയിലുണ്ടായിരുന്നു'- എന്നാണ് സച്ചിൻ കുറിച്ചത്.
മത്സരത്തിൽ ബുംറയുടെ ബൗളിങാണ് ഇംഗ്ലണ്ടിനെ ശരിക്കും കുഴയ്ക്കിയത്. സാക് ക്രൗളി, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ക്രിസ് വോക്സ്, ജോഷ് ടോംഗ് എന്നിവരുടെ വിക്കറ്റുകളാണ് ബുറ നേടിയത്. ഇംഗ്ലണ്ടിന്റെ പോരാട്ടം 465 റൺസിൽ അവസിച്ചിരുന്നു. ഇന്ത്യയ്ക്ക് 6 റൺസിന്റെ ലീഡും സ്വന്തമായിരുന്നു.
മത്സരത്തിനിടെ ഹാരി ബ്രൂക് ആദ്യം ഔട്ടായപ്പോൾ പന്ത് നോബോളായതോടെ വിക്കറ്റ് അനുവദിച്ചില്ല. രവീന്ദ്ര ജഡേജ ഒരു ക്യാച്ചും യശസ്വി ജയ്സ്വാൾ രണ്ട് ക്യാച്ചുകളും നഷ്ടപ്പെടുത്തിയിരുന്നു. ഇതെല്ലാം ബുംറയുടെ പന്തിലായിരുന്നു.
എന്നാൽ കളിയിൽ ഇതെല്ലാം സാധാരണമാണ് എന്നായിരുന്നു ക്യാച്ച് നഷ്ടത്തെക്കുറിച്ചുള്ള ബുംറയുടെ പ്രതികരണം. ആ നിമിഷത്തിൽ നിരാശയുണ്ടായിരുന്നു. എന്നാൽ പിഴവിൽ നിന്നു പാഠം പഠിച്ച് അടുത്ത കളിയിൽ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ് വേണ്ടത് എന്നും താരം വ്യക്തമാക്കിയിരുന്നു.
Sachin Tendulkar took to social media shortly after Jasprit Bumrah wrapped up England’s innings to point towards just how phenomenal the pacer had been, despite a series of frustrating setbacks.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates