
ലീഡ്‌സ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് തന്ത്രപരമായി നീങ്ങി ഇംഗ്ലണ്ട്. അഞ്ചാമത്തേയും അവസാനത്തേയും ദിനമായ ഇന്ന് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ആദ്യ സെഷനില്‍ പിടിമുറുക്കുന്നു. രണ്ടാം ഇന്നിങ്‌സിലും ഓപ്പണര്‍ ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടി.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 108 റണ്‍സെന്ന നിലയില്‍. 59 റണ്‍സുമായി ഡക്കറ്റും 42 റണ്‍സുമായി സഹ ഓപ്പണര്‍ സാക് ക്രൗളിയുമാണ് ക്രീസില്‍. ഇരുവരും ഒരു പഴതും നല്‍കാതെയാണ് ക്രീസില്‍ നിലയുറപ്പിച്ചത്. പത്ത് വിക്കറ്റുകൾ കൈയിലിരിക്കേ ജയത്തിലേക്ക് ഇംഗ്ലണ്ടിനു ഇനി വേണ്ടത് 263 റൺസ്.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സും നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിച്ചു.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 364 റണ്‍സാണ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സിലെ 6 ലീഡടക്കമാണ് ഇന്ത്യ 371 റണ്‍സ് വിജയ ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്.
സായ് സുദര്‍ശന്‍ (30), കരുണ്‍ നായര്‍ (20), രവീന്ദ്ര ജഡേജ (25) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറികള്‍ കണ്ടെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (4), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (8) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യയുടെ അവസാന മൂന്ന് ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി.
ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ്, ജോഷ് ടോംഗ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഒലി പോപ്പ് സെഞ്ച്വറി നേടി. താരം 106 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 99 റണ്‍സില്‍ പുറത്തായി. ബെന്‍ ഡക്കറ്റും അര്‍ധ സെഞ്ച്വറി നേടി. താരം 62 റണ്‍സെടുത്തു.
ഇന്ത്യക്കായി ജസ്പ്രിത് ബുംറയാണ് ബൗളിങില്‍ തിളങ്ങിയത്. താരം 5 വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജ് 2 വിക്കറ്റെടുത്തു.
England vs India- Ben Duckett's brisk ffifty has kept England in the hunt of this improbable 371-run chase. He has the support of Zak Crawley who is slowly breaking his shackles.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates