ശ്രീലങ്കയോട് ഇന്നിങ്‌സ് തോല്‍വി; ബംഗ്ലാദേശ് നായക സ്ഥാനമൊഴിഞ്ഞ് നജ്മുൽ ഹുസൈന്‍ ഷാന്റോ

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0ത്തിനു സ്വന്തമാക്കി
Bangladesh's captain Najmul Hossain Shanto leaves the ground after losing his wicket
Bangladesh captain Najmul Hossain Shantoap
Updated on
1 min read

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് നജ്മുൽ ഹുസൈന്‍ ഷാന്റോ. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 78 റണ്‍സിനുമാണ് ബംഗ്ലാദേശ് തോറ്റത്. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0ത്തിനാണ് ലങ്ക നേടിയത്.

ബംഗ്ലാദേശിനെ 14 ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റനാണ് ഷാന്റോ. 2023ല്‍ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര മുതലാണ് താരം ടീമിനെ നയിക്കാന്‍ ആരംഭിച്ചത്. ഷാന്റോയ്ക്ക് കീഴില്‍ നാല് ടെസ്റ്റ് മത്സരങ്ങള്‍ ബംഗ്ലാദേശ് വിജയിച്ചിട്ടുണ്ട്. ഇതില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നേട്ടവുമുണ്ട്. 2024ലാണ് പാകിസ്ഥാനില്‍ പരമ്പരയ്‌ക്കെത്തി ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയത്. 9 ടെസ്റ്റ് മത്സരങ്ങള്‍ തോറ്റു. നിലവിലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതാണ് ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ ഏക ടെസ്റ്റ് സമനില.

ക്യാപ്റ്റനായ ശേഷം താരത്തിന്റെ ബാറ്റിങ് മെച്ചപ്പെട്ടിരുന്നു. ക്യാപ്റ്റനായ ശേഷം ആവറേജ് 36.24 ആയി. ക്യാപ്റ്റന്‍ സ്ഥാനമില്ലാതിരുന്നപ്പോള്‍ 29.83 ആയിരുന്നു ആവറേജ്.

Bangladesh's captain Najmul Hossain Shanto leaves the ground after losing his wicket
'റിസ്റ്റ് സ്പിന്‍ കുഴപ്പിക്കും, രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കു'

രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 458 റണ്‍സെടുത്തു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 247 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ വെറും 133 റണ്‍സും മാത്രമാണ് അടിച്ചെടുത്തത്. രണ്ടിന്നിങ്‌സിലും ഷാന്റോ ബാറ്റിങില്‍ പരാജയപ്പെട്ടു.

ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത് പതും നിസ്സങ്ക (158)യുടെ സെഞ്ച്വറിയും ദിനേഷ് ചാന്‍ഡിമല്‍ (93), കുശാല്‍ മെന്‍ഡിസ് (84) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ്.

5 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോ, സോനല്‍ ദിനുഷ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിന്റെ മുന്നേറ്റം തടഞ്ഞു.

Bangladesh's captain Najmul Hossain Shanto leaves the ground after losing his wicket
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ സ്ഥാനം?

Bangladesh Test captain Najmul Hossain Shanto stepped down as the leader following his side's loss against Sri Lanka in the second Test of the two-match series on Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com