
ഡാലസ്: മാരക ഫോമിൽ ബാറ്റ് വീശി വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ജേഴ്സിൽ മങ്ങിയ ഫോമിൽ കളിച്ച് വൻ വിമർശനം കേട്ട ഹെറ്റ്മെയർ ശരിക്കും ഫിനിഷർ തന്നെയെന്നു തെളിയിക്കുന്ന പ്രകടനം പുറത്തെടുത്തു. അമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിൽ സിയാറ്റിൽ ഒർകാസിനെ റെക്കോർഡ് സ്കോർ ചെയ്സ് ചെയ്ത് താരം വിജയത്തിലേക്ക് നയിച്ചു. എംഐ ഇന്ത്യൻസ് ന്യൂയോർക്കിനെതിരെയായിരുന്നു വെടിക്കെട്ട്. ആറാമനായി ക്രീസിലെത്തിയ ഹെറ്റ്മെയർ 40 പന്തിൽ 9 സിക്സും 5 ഫോറും സഹിതം 97 റൺസെടുത്ത് പുറത്താകാതെ നിന്നു. അവസാന പന്തിൽ ജയിക്കാൻ 6 റൺസ് വേണ്ടപ്പോൾ കീറൻ പൊള്ളാർഡിനെ സിക്സർ തൂക്കിയാണ് താരം ടീമിനെ അവിസ്മരണീയ ജയത്തിലെത്തിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോർക്ക് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് അടിച്ചെടുത്തു. സിയാറ്റിൽ കൃത്യം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്താണ് സ്വപ്ന വിജയം നേടിയത്. തുടരെ അഞ്ച് മത്സരങ്ങൾ തോറ്റു നിന്ന സിയാറ്റിലിനു ഈ ജയം വലിയ ആത്മവിശ്വാസം നൽകുന്നതായി മാറി.
അവസാന ഓവറില്‍ സിയാറ്റിൽ ഒര്‍കാസിനു ജയിക്കാന്‍ 9 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എംഐ ന്യൂയോര്‍ക്കിനായി കിറന്‍ പൊള്ളാര്‍ഡാണ് പന്തെറിഞ്ഞത്. അവസാന ഓവറില്‍ ആദ്യ പന്ത് നേരിടുമ്പോള്‍ ക്രീസില്‍ ജസ്ദീപ് സിങായിരുന്നു. ആദ്യ രണ്ട് പന്തുകളിലും താരത്തിനു റണ്‍സെടുക്കാനായില്ല. ജയം 4 പന്തില്‍ 9 റണ്‍സ് അകലെ. മൂന്നാം പന്തില്‍ ഒരു റണ്‍സ്. അതോടെ നാലാം പന്ത് നേരിടാന്‍ ഹെറ്റ്‌മെയര്‍. അഞ്ചാം പന്തില്‍ 2 റണ്‍സ് ഓടി വിന്‍ഡീസ് താരം തന്നെ ബാറ്റിങ് ക്രീസിലെത്തി. അവസാന പന്തില്‍ ജയത്തിലേക്ക് 6 റണ്‍സ്. പൊള്ളാര്‍ഡ് ഓവര്‍ പിച്ചായി എറിഞ്ഞ പന്ത് മുട്ടിലിരുന്ന് ഹെറ്റ്‌മെയര്‍ സക്വയര്‍ ലെഗിലേക്ക് പടുകൂറ്റന്‍ സിക്‌സാക്കി പറത്തി. സിയാറ്റിൽ 3 വിക്കറ്റ് വിജയമാണ് പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത എംഐ ന്യൂയോര്‍ക്കിനായി ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍- തജിന്ദര്‍ സിങ് സഖ്യം വെടിക്കെട്ട് ബാറ്റിങുമായി തീ പടര്‍ത്തിയിടത്താണ് ഹെറ്റ്‌മെയറുടെ താണ്ഡവം. പൂരാന്‍ 60 പന്തില്‍ 8 സിക്‌സും 7 ഫോറും സഹിതം 108 റണ്‍സുമായി പുറത്താകാതെ നിന്നു. 8 വീതം സിക്‌സും ഫോറും തൂക്കി തജിന്ദര്‍ 35 പന്തില്‍ 95 റണ്‍സ് വാരി.
അമേരിക്കൻ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീം പിന്തുടർന്നു നേടുന്ന വിജയമാണിത്. ആദ്യ എട്ടോവറിൽ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് മറുഭാഗത്ത് വിക്കറ്റുകൾ വീണപ്പോഴും താരം പതറാതെ പൊരുതി.
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നു 239 റൺസ് മാത്രാണ് ഹെറ്റ്മെയർ നേടിയത്. ജയിക്കാമായിരുന്ന പല മത്സരങ്ങളാണ് രാജസ്ഥാൻ ഇത്തവണ ഐപിഎല്ലിൽ കൈവിട്ടത്. തോൽവികളിൽ ഏറ്റവും കൂടുതൽ പഴികേട്ട് താരങ്ങളിൽ ഒരാൾ ഹെറ്റ്മെയറായിരുന്നു. ആറാമനായി ഇറങ്ങുന്ന താരത്തിനു പക്ഷേ ടീമിനെ ഒരു തവണ പോലും ജയത്തിലെത്തിച്ച് തന്റെ ഫിനിഷ്ങ് റോളിനോടു നീതി പുലർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ അമേരിക്കൻ മണ്ണിൽ സ്ഥിതി മാറി.
Shimron Hetmyer's explosive unbeaten 97 propelled the Seattle Orcas to a thrilling three-wicket victory over MI New York in a high-scoring affair. Hetmyer's last-ball six sealed the highest successful run chase in MLC history.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates