ബുംറ രണ്ടാം ടെസ്റ്റ് കളിക്കും? ബൗളർമാർക്ക് ബാറ്റിങിൽ കഠിന പരിശീലനം

ഇന്ത്യ- ഇം​ഗ്ലണ്ട് രണ്ടാം ടെസ്റ്റ് ജൂലൈ 2 മുതൽ എഡ്ജ്ബാസ്റ്റനിൽ
Jasprit Bumrah against england
Jasprit Bumrahx
Updated on
1 min read

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ജസ്പ്രിത് ബുംറ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കാനുള്ള സാധ്യത കൂടുതലാണെന്ന ചിന്തയാണ് ആരാധകർ പങ്കിടുന്നത്. രണ്ട് ദിവസമായി ബുംറ നെറ്റ്സിൽ കഠിന പരിശീലനം നടത്തുന്നുണ്ട്. ഇതോടെയാണ് ആരാധകർ സ്റ്റാർ പേസർ രണ്ടാം ടെസ്റ്റ് കളിക്കുമെന്നു ഉറപ്പു പറയുന്നത്.

ഇം​ഗ്ലണ്ടിനെതിരെ 5 മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് ഇന്ത്യ കളിക്കുന്നത്. ഇതിൽ 3 ടെസ്റ്റുകളിൽ മാത്രമായിരിക്കും ബുംറ കളിക്കുക എന്നത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയുടെ ബൗളിങാണ് ഇം​ഗ്ലണ്ടിനെ കുഴയ്ക്കിയത്. രണ്ടാം ടെസ്റ്റിൽ താരമുണ്ടാകില്ലെന്ന റിപ്പോർട്ടുകൾ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതിനിടെയാണ് പുതിയ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

ശനിയാഴ്ച ബുംറ നെറ്റ്സിൽ കഠിന പരിശീലനത്തിലായിരുന്നു. കളിക്കുന്നില്ലെങ്കിൽ ബുംറ ഇത്രയും കഠിനമായ പരിശീലനം നടത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്ന ചോദ്യം. ബുംറ രണ്ടാം ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ അർഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവരിലൊരാൾക്കായിരിക്കും അവസരം. അർഷ്ദീപ് ഇതുവരെ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറിയിട്ടില്ല.

Jasprit Bumrah against england
40 വയസില്‍ ടി20യില്‍ 2 സെഞ്ച്വറികള്‍! ലോക റെക്കോര്‍ഡിട്ട് ഫാഫ് ഡുപ്ലെസി

ഒന്നാം ടെസ്റ്റിൽ മുൻനിര ബാറ്റർമാർ മികച്ച പ്രകടനം നടത്തിയിട്ടും വാലറ്റം നിരാശപ്പെടുത്തിയിരുന്നു. വാലറ്റത്തെ ബാറ്റർമാർ അതിവേ​ഗം മടങ്ങിയതോടെ മികച്ച സ്കോർ നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമയിരുന്നു. അതിനാൽ നെറ്റ്സിൽ ഇന്ത്യൻ ബൗളർമാർ ബാറ്റിങ് പരിശീലനത്തിനാണ് കൂടുതൽ സമയം ചെലവിട്ടത്.

ഈ മാസം രണ്ട് മുതലാണ് ഇന്ത്യ- ഇം​ഗ്ലണ്ട് രണ്ടാം ടെസ്റ്റ്. എഡ്ജ്ബാസ്റ്റനിലാണ് പോരാട്ടം. ആദ്യം മത്സരം ജയിച്ച് ഇം​ഗ്ലണ്ട് പരമ്പരയിൽ 1-0ത്തിനു മുന്നിലാണ്.England vs India

Jasprit Bumrah against england
മെസിപ്പട ക്ലബ് ലോകകപ്പിൽ നിന്ന് പുറത്ത്; പിഎസ് ജി എതിരില്ലാത്ത നാലു ​ഗോളിന് മയാമിയെ തോൽപ്പിച്ചു

Indian pace spearhead Jasprit Bumrah's likelihood to play the second Test between India and England at Edgbaston, starting from July 2 onwards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com