
റാഞ്ചി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ ഇന്ത്യന്‍ നായകനുമായ എംഎസ് ധോനി 'ക്യാപ്റ്റന്‍ കൂള്‍' എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് എംഎസ് ധോനി. ഇനി മുതല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ താരം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രേഡ് മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് താരം അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ അഞ്ചിനാണ് ധോനി അപേക്ഷിച്ചത്. ജൂണ്‍ 16ന് ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോര്‍ട്‌സ് പരിശീലനം, പരിശീലന സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കുള്ള വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ധോനിക്ക് ക്യാപ്റ്റന്‍ കൂള്‍ വിളിപ്പേര് വന്നത്. ഗ്രൗണ്ടില്‍ സമചിത്തനായി നിന്നു ടീമിനെ നയിച്ചത് ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ഇതോടെയാണ് ക്യാപ്റ്റന്‍ കൂള്‍ വിളിപ്പേര് ധോനിക്ക് ലഭിച്ചത്.
പിന്നീട് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായക സ്ഥാനത്തേക്കും ധോനി എത്തി. അന്താരാഷ്ട്ര, ഐപിഎല്‍ പോരാട്ടങ്ങളില്‍ കളിച്ച കാലത്തെല്ലാം സമാന രീതിയിലുള്ള പെരുമാറ്റമായിരുന്നു ധോനിയെ വ്യത്യസ്തനാക്കിയത്.
MS Dhoni has filed a trademark application for the phrase 'Captain Cool ', a sobriquet widely associated with his calm on-field demeanour.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates