ഒരു തവണ കറക്കിയാല്‍ മണിക്കൂറുകളോളം കറങ്ങിക്കൊണ്ടേയിരിക്കും; നെയ്മറെ ട്രോളി മുന്‍ ഫ്രഞ്ച് താരം

നിങ്ങള്‍ മഹാനായ കളിക്കാരനാണ് നെയ്മര്‍. മഹാനായ കളിക്കാരന്‍ മാത്രമല്ല, വലിയ നടനുമാണെന്ന് പറഞ്ഞാണ് എറിക്കിന്റെ വീഡിയോ
ഒരു തവണ കറക്കിയാല്‍ മണിക്കൂറുകളോളം കറങ്ങിക്കൊണ്ടേയിരിക്കും; നെയ്മറെ ട്രോളി മുന്‍ ഫ്രഞ്ച് താരം

ഗ്രൂപ്പ് ഘട്ടത്തില്‍ നെയ്മറിന്റെ വീഴ്ചയായിരുന്നു ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ഏറ്റവും കൂടുതല്‍ ഫൗളിന് ഇരയായ താരമാണെങ്കിലും അനാവശ്യമായി ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ വീണ്ം അഭിനയിക്കുകയായിരുന്നു എന്ന് പരിഹാസമായിരുന്നു ഉയര്‍ന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നെയ്മറെ പരിഹസിച്ച് മുന്‍ ഫ്രഞ്ച് താരവുമെത്തുന്നു. 

തന്റെ ലഗേജിന് നെയ്മര്‍ എന്ന് പേരിട്ടാണ് എറിക് കന്റോന നെയ്മറെ പരിഹസിച്ച് വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരു ലഗേജുമായി എത്തിയ എറിക് ഇതിന് താനിട്ടിരിക്കുന്ന പേര് നെയ്മര്‍ ആണെന്ന് പറയുന്നു. ഒരു തവണ കറക്കിയാല്‍ അത് കറങ്ങിക്കൊണ്ടേയിരിക്കുമെന്നായി പിന്നെ എറിക്. 

 

A post shared by Eric Cantona (@ericcantona) on

നിങ്ങള്‍ മഹാനായ കളിക്കാരനാണ് നെയ്മര്‍. മഹാനായ കളിക്കാരന്‍ മാത്രമല്ല, വലിയ നടനുമാണെന്ന് പറഞ്ഞാണ് എറിക്കിന്റെ വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com