പ്രവചനങ്ങള്‍ കാറ്റില്‍ പറക്കുന്നു; ഇനി എട്ട് ടീമുകള്‍; മൂന്ന് വിജയങ്ങള്‍

പോരാട്ട ഭൂമിയില്‍ അവശേഷിക്കുന്നത് ഇനി എട്ട് ടീമുകള്‍. അവരുടെ മുന്നില്‍ മൂന്ന് വിജയങ്ങള്‍ മതി ലോക കിരീടമെന്ന സ്വപ്‌നം പൂവണിയാന്‍
പ്രവചനങ്ങള്‍ കാറ്റില്‍ പറക്കുന്നു; ഇനി എട്ട് ടീമുകള്‍; മൂന്ന് വിജയങ്ങള്‍

മോസ്‌ക്കോ: ലോകകപ്പ്  നേടുമെന്ന്  പ്രവചിക്കപ്പെട്ട ജര്‍മനി, സ്പയിന്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്‍മാരെല്ലാം നാട്ടിലെത്തിക്കഴിഞ്ഞു. വമ്പന്‍മാരുടെ വഴിമുടക്കി മുന്നേറിയ മെക്‌സിക്കോ, ജപ്പാന്‍, കൊളംബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് അടക്കമുള്ളവരും പാതി വഴിയില്‍ മടങ്ങി. പോരാട്ട ഭൂമിയില്‍ അവശേഷിക്കുന്നത് ഇനി എട്ട് ടീമുകള്‍. അവരുടെ മുന്നില്‍ മൂന്ന് വിജയങ്ങള്‍ മതി ലോക കിരീടമെന്ന സ്വപ്‌നം പൂവണിയാന്‍. ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഉറുഗ്വെ ടീമുകള്‍ മുന്‍ ചാംപ്യന്‍മാരെന്ന ലേബലില്‍ ക്വാര്‍ട്ടറിനിറങ്ങുമ്പോള്‍ ക്രൊയേഷ്യ, ബെല്‍ജിയം, ആതിഥേയരായ റഷ്യ, സ്വീഡന്‍ ടീമുകള്‍ കന്നി ലോകകപ്പാണ് ലക്ഷ്യമിടുന്നത്. 
ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഈ  മാസം ആറ്, ഏഴ് തിയതികളിലായി അരങ്ങേറും. 
ലോകകപ്പിന്റെ തുടക്കം മുതല്‍ റഷ്യന്‍ മണ്ണ് പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി. ഭൂതകാലത്ത് ധാരാളം പോരാട്ടങ്ങളും വിപ്ലവ മുന്നേറ്റങ്ങളും നെഞ്ചേറ്റിയ വോള്‍ഗയുടെ മണ്ണില്‍ പുതിയൊരു ചാംപ്യന്‍ പിറന്നാലും അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം. 
ആറിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍  മുന്‍ ചാംപ്യന്‍മാര്‍ തന്നെയാണ് നേര്‍ക്കനേര്‍ എത്തുന്നത്. ആറിന് രാത്രി 7.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഉറുഗ്വെ- ഫ്രാന്‍സ് മത്സരരവും 11.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ബ്രസീല്‍- ബെല്‍ജിയം പോരാട്ടവും അരങ്ങേറും. ഏഴിന് നടക്കുന്ന ഒന്നാം ക്വാര്‍ട്ടറില്‍ രാത്രി 7.30ന് സ്വീഡന്‍- ഇംഗ്ലണ്ടുമായും രാത്രി 11.30ന്  നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍  റഷ്യ- ക്രൊയേഷ്യയുമായും ഏറ്റുമുട്ടും. 
ആറിന് നടക്കുന്ന രണ്ട് മത്സരങ്ങളാണ് ഇതില്‍ ശ്രദ്ധേയം. കാത്തിരുന്ന് കാണാം എട്ടില്‍ നിന്ന്  ആരൊക്കെ നാലിലേക്ക് ചുരുങ്ങി  സെമിയിലേക്ക് കടക്കുമെന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com