മെസിയെക്കാള്‍ കിടിലന്‍ കളി റൊണാള്‍ഡോയുടേതാണെന്ന് ഭാര്യ; ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയില്‍

ലയണല്‍ മെസ്സിയെ കളിയാക്കിയ ഭാര്യയുടെ കൂടെ ഒരു നിമിഷം പോലും ഇനി ജീവിക്കാനില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്‍സന്‍.
മെസിയെക്കാള്‍ കിടിലന്‍ കളി റൊണാള്‍ഡോയുടേതാണെന്ന് ഭാര്യ; ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയില്‍

മോസ്‌കോ: അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായെങ്കിലും അങ്ങ് റഷ്യയിലെ ഒരു വീട്ടില്‍ കാര്യങ്ങള്‍ കൈവിട്ടുപോയ മട്ടാണ്. ലയണല്‍ മെസ്സിയെ കളിയാക്കിയ ഭാര്യയുടെ കൂടെ ഒരു നിമിഷം പോലും ഇനി ജീവിക്കാനില്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് കടുത്ത മെസ്സി ആരാധകനായ ആര്‍സന്‍ .

മെസിയെയും റൊണാള്‍ഡോയെയും താരതമ്യം ചെയ്ത് ആരംഭിച്ചതാണ് പ്രശ്‌നം. ചര്‍ച്ച മൂത്ത് വന്നപ്പോള്‍ എന്തൊക്കെ പറഞ്ഞാലും ക്രിസ്റ്റ്യാനോ തന്നെ കേമനെന്ന് ആര്‍സന്റെ ഭാര്യ ല്യുദ്മില പറഞ്ഞതോടെ നമുക്ക് പിരിയാം എന്നും പറഞ്ഞ് ആര്‍സന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. പിറ്റേ ദിവസം രാവിലെ തന്നെ ചെല്‍്യബിന്‍സ്‌കിലെ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും സമര്‍പ്പിച്ചു. 

2002 ലെ ലോകകപ്പിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.ലോകകപ്പ് തുടങ്ങിയതോടെ ല്യുദ്മില മെസ്സിയെ കളിയാക്കാന്‍ തുടങ്ങി. ഐസ്ലന്‍ഡിനെതിരെ പെനാല്‍റ്റി പോലും മെസ്സി അടിക്കില്ലെന്നും പറഞ്ഞത് അപമാനിച്ചുവെന്നും  സഹിക്കന്‍ പറ്റാതായതോടെയാണ് താന്‍ ബാഗും എടുത്ത് ഇറങ്ങിയതെന്ന് ആര്‍സന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com