ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോയെങ്കിലെന്താ, ഇതാ ഫ്രാന്‍സിനെ നോക്കൂ; ആഫ്രിക്കന്‍ കരുത്ത് നിറഞ്ഞു നില്‍ക്കുന്നത് കാണാം

ഫ്രാന്‍സിന്റെ 23 അംഗ ലോക കപ്പ് സ്‌ക്വാഡില്‍ പതിനാല് പേരും ആഫ്രിക്കന്‍ രാജ്യത്ത നിന്നും ഉള്ളവരാണ്
ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോയെങ്കിലെന്താ, ഇതാ ഫ്രാന്‍സിനെ നോക്കൂ; ആഫ്രിക്കന്‍ കരുത്ത് നിറഞ്ഞു നില്‍ക്കുന്നത് കാണാം

റഷ്യന്‍ ലോക കപ്പിലും വലിയ മുന്നേറ്റം നടത്താന്‍ സാധിക്കാതെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നാട്ടിലേക്ക മടങ്ങേണ്ടി വന്നു. പക്ഷേ ക്വാര്‍ട്ടറില്‍ പോരിനിറങ്ങഉന്ന ഫ്രാന്‍സ് ആഫ്രിക്കയ്ക്ക വേണ്ടി കൂടിയാണ് ബൂട്ടണിയുന്നത്. എങ്ങിനെയെന്നല്ലേ? 

ഫ്രാന്‍സിന്റെ 23 അംഗ ലോക കപ്പ് സ്‌ക്വാഡില്‍ പതിനാല് പേരും ആഫ്രിക്കന്‍ രാജ്യത്ത നിന്നും ഉള്ളവരാണ്. എന്നുവെച്ചാല്‍, ആദ്യ ഇലവനില്‍ ഇറങ്ങുന്ന  ജിറൂദ്, ഗ്രീസ്മാന്‍, പര്‍വാദ്, വരാനെ, ലോറിസ്, ഹെര്‍ണാണ്ടസ് എന്നിവരെ മാറ്റഇ നിര്‍ത്തിയാല്‍ ബാക്കി ടീമില്‍ അധികവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരെന്ന് ചുരുക്കം. 

കറുത്ത വര്‍ഗക്കാര്‍ ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ടീമില്‍അധികമായി ഉള്‍പ്പെടുന്നത് തടയാന്‍ ഒരിടയ്ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2010 ലോക കപ്പില്‍ അതിന്റെ തിരിച്ചടി നേരിട്ട ഫ്രാന്‍സിന് ഗ്രൂപ്പ ഘട്ടത്തില്‍ തന്നെ പുറത്തേക്ക് പോകേണ്ടതായി വന്നു. 

ഇതോടെ സംവരണം ഉപേക്ഷിക്കണം എന്ന ആവശ്യം ഫ്രാന്‍സില്‍ ശക്തമായതിന് പിന്നാലെ സംവരണം ഉപേക്ഷിച്ച് കറുത്ത വര്‍ഗക്കാരെ തെരഞ്ഞെടുക്കുകയായിരുന്നു. 

ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാര്‍ നിറയുന്നതോടെ ഈജിപ്ത്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ എന്നീ ടീമുകളുടെ ആരാധകര്‍ക്ക് ലോക കപ്പില്‍ ഒരിക്കല്‍ കൂടി പ്രതീക്ഷ പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയാണ് ഫ്രാന്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com