ആരാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്; അത് ആറും ഏഴും തമ്മിലാണ്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കൗതുകമാണിത്. ഇന്നും നാളെയുമായി അരങ്ങേറുന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറിലെ ടീമുകളും മാസങ്ങളും തിയതിയും തമ്മിലുള്ള ഒരു കുഞ്ഞു സാമ്യത
ആരാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്; അത് ആറും ഏഴും തമ്മിലാണ്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കൗതുകമാണിത്. ഇന്നും നാളെയുമായി അരങ്ങേറുന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറിലെ ടീമുകളും മാസങ്ങളും തിയതിയും തമ്മിലുള്ള ഒരു കുഞ്ഞു സാമ്യത. 

ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എറ്റുമുട്ടാനൊരുങ്ങുന്നത് ഉറുഗ്വെ- ഫ്രാന്‍സ്, ബ്രസീല്‍- ബെല്‍ജിയം, റഷ്യ- ക്രൊയേഷ്യ, സ്വീഡന്‍- ഇംഗ്ലണ്ട് ടീമുകളാണ്. 

ആറ്, ഏഴ് സംഖ്യകളാണ് ഇതില്‍ താരങ്ങള്‍. ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്ന എട്ട് രാജ്യങ്ങളില്‍ നാല് രാജ്യങ്ങളുടെ പേരുകള്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ആറ് അക്ഷരങ്ങളും നാല് രാജ്യങ്ങളുടെ പേരുകള്‍ ഏഴ് അക്ഷരങ്ങളിലുമാണ്. ആറ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ന്ന പേരുള്ളത് ഫ്രാന്‍സ് (എഫ്, ആര്‍, എന്‍, സി, ഇ), ബ്രസീല്‍ (ബി, ആര്‍, എ, ഇസഡ്, ഐ, എല്‍), റഷ്യ (ആര്‍, യു, എസ്, എസ്, ഐ, എ), സ്വീഡന്‍ (എസ്, ഡബ്ല്യു, ഇ, ഡി, ഇ). ഏഴ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ന്ന പേരുള്ളത് ഉറുഗ്വെ (യു, ആര്‍, യു, ജി, യു, എ, വൈ), ബെല്‍ജിയം (ബി, ഇ, എല്‍, ജി, ഐ, യു, എം), ക്രൊയേഷ്യ (സി, ആര്‍, ഒ, എ, ടി, ഐ, എ), ഇംഗ്ലണ്ട് (ഇ, എന്‍, ജി, എല്‍, എ, എന്‍, ഡി). 

തീര്‍ന്നിട്ടില്ല. ജൂലൈ ആറ്, ഏഴ് തിയതികളിലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. 

ഇനിയുമുണ്ട്. ലോകകപ്പ് അരങ്ങേറുന്നതാകട്ടെ 2018ലെ ആറാം മാസമായ ജൂണിലും ഏഴാം മാസമായ ജൂലൈയിലുമയാണ് !!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com