എനിക്ക് നെയ്മര്‍ നടനല്ല, പോരിനിറങ്ങുന്നതിന് മുന്‍പ് ലുക്കാക്കു

റഷ്യയിലെ ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ തന്നെ കാറ്റാടി എന്ന് പേര് വാങ്ങി തുടങ്ങിയ നെയ്മര്‍ മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷനും നേടിയാണ് ക്വാര്‍ട്ടറില്‍ എത്തി നില്‍ക്കുന്നത്
എനിക്ക് നെയ്മര്‍ നടനല്ല, പോരിനിറങ്ങുന്നതിന് മുന്‍പ് ലുക്കാക്കു

വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യന്‍ ലോക കപ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നെയ്മറുടെ വീഴ്ചയും ഗ്രൗണ്ടിലെ ഉരുണ്ട് മറിയലുകളും ആരാധകരുടെ ഉള്ളിലൂടെ കടന്നു പോകാതിരിക്കില്ല. റഷ്യയിലെ ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ തന്നെ കാറ്റാടി എന്ന് പേര് വാങ്ങി തുടങ്ങിയ നെയ്മര്‍ മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷനും നേടിയാണ് ക്വാര്‍ട്ടറില്‍ എത്തി നില്‍ക്കുന്നത്. 

വിവിധ കോണുകളില്‍ നിന്നും ഇതിന്റെ പേരില്‍ നെയ്മര്‍ വിമര്‍ശം നേരിടുന്നതിന് ഇടയില്‍ ബെല്‍ജിയം താരം നെയ്മര്‍ക്ക് പിന്തുണയുമായി എത്തുന്നു. എനിക്ക് നെയ്മര്‍ നടനല്ല എന്നായിരുന്നു ബെല്‍ജിയം സ്‌ട്രൈക്കര്‍ ലുക്കാക്കുവിന്റെ വാക്കുകള്‍. 

ബ്രസീലുമായി പോരിനിറങ്ങുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലുക്കാക്കുവിന്റെ മറുപടി. കഴിവുള്ളവനാണോ, അതോ നടനാണോ നെയ്മര്‍ എന്നായിരുന്നു ലുക്കാക്കുവിന്റെ നേര്‍ക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എനിക്ക് നെയ്മര്‍ നടനല്ല എന്ന് ലുക്കാക്കു വ്യക്തമായി പറഞ്ഞു. 

നെയ്മറിന്റെ കഴിവുകള്‍ സാധാരണമല്ല. അതുകൊണ്ട് തന്നെ നെയ്മറിനെതിരായ എതിരാളികളുടെ നീക്കങ്ങളും കടുപ്പമേറിയതായിരിക്കും. വരുംകാലത്ത് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്‍ നെയ്മറായിരിക്കും. അതുപോലൊരു കളിക്കാരനെതിരെ രണ്ടാം വട്ടവും കളിക്കാന്‍ സാധിച്ചത് സന്തോഷം നല്‍കുന്നതാണെന്നും ലുകാക്കു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com