ഒരു സീസണ്‍ മുഴുവന്‍ ഒരുമിച്ചു കളിച്ചു, എന്നിട്ടും നെയ്മറെ പൂട്ടാനുള്ള തന്ത്രം കണ്ടെത്താനായില്ല; ബെല്‍ജിയം പ്രതിരോധ നിരക്കാരന്‍ പറയുന്നു

അപകടകാരിയാണ് നെയ്മര്‍. കൂടെ കളിച്ചതിലും നേരിട്ടതിലും ഏറ്റവും അപകടകാരി നെയ്മറാണെന്നും മുനിയര്‍ പറയുന്നു
ഒരു സീസണ്‍ മുഴുവന്‍ ഒരുമിച്ചു കളിച്ചു, എന്നിട്ടും നെയ്മറെ പൂട്ടാനുള്ള തന്ത്രം കണ്ടെത്താനായില്ല; ബെല്‍ജിയം പ്രതിരോധ നിരക്കാരന്‍ പറയുന്നു

പിഎസ്ജിയില്‍ തന്റെ സഹതാരമാണ്. പക്ഷേ നെയ്മറെ എങ്ങിനെ തടയുമെന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ബെല്‍ജിയം പ്രതിരോധ നിര താരം മുനിയര്‍. കളിക്കളത്തില്‍ നെയ്മറുടെ നീക്കങ്ങള്‍ എങ്ങിനെയായിരിക്കും എന്ന് കണക്കു കൂട്ടാനാവില്ലെന്ന് മുനിയര്‍ പറയുന്നു. 

ഒരു സീസണ്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ച് പിഎസ്ജിയില്‍ കളിച്ചു. എന്നിട്ടും നെയ്മറെ തടയുക എന്നതില്‍ എനിക്ക് വ്യക്തമായ ധാരണയില്ല. അപകടകാരിയാണ് നെയ്മര്‍. കൂടെ കളിച്ചതിലും നേരിട്ടതിലും ഏറ്റവും അപകടകാരി നെയ്മറാണെന്നും മുനിയര്‍ പറയുന്നു. 

ബ്രസീലിനെ തളയ്ക്കണം എങ്കില്‍ എല്ലാ ബെല്‍ജിയം താരങ്ങളും കഴിവിന്റെ പരമാവധി പുറത്തെടുക്കണം. നെയ്മര്‍ക്ക് ഒപ്പം കുട്ടിഞ്ഞോ, ഫിര്‍മിനോ, ജീസസ്, മാഴ്‌സെലോ എന്നിവര്‍ കൂടി ചേരുന്നതോടെ ബ്രസീലിനെ തടഞ്ഞു നിര്‍ത്താന്‍ പ്രയാസമാകുമെന്നും ബെല്‍ജിയത്തിന്റെ പ്രതിരോധ നിര താരം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com