ഗ്രൗണ്ടില്‍ മെസിയുടെ ശൈലി അനുകരിച്ചു, കൊല്‍ക്കത്തയില്‍ യുവാവ് മരിച്ചു

ലോക കപ്പിലെ ഒരു മത്സരം പോലും വിടാതെ കണ്ടിരുന്ന സാഗര്‍ മെസി ഉള്‍പ്പെടെയുള്ള ലോക താരങ്ങള്‍ ലോക കപ്പില്‍ കളിച്ച ഓരോ ചുവടും ഇവിടെ അനുകരിക്കാന്‍ ശ്രമിക്കുമായിരുന്നു
ഗ്രൗണ്ടില്‍ മെസിയുടെ ശൈലി അനുകരിച്ചു, കൊല്‍ക്കത്തയില്‍ യുവാവ് മരിച്ചു

കളിക്കളത്തില്‍ പന്തുമായി പായുന്ന മെസിയുടെ ശൈലി അനുകരിക്കാന്‍ ശ്രമിക്കവെ യുവാവ് മരിച്ചു. കൊല്‍ക്കത്തയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സാഗര്‍ ദാസ്(20) എന്ന ഫുട്‌ബോള്‍ കളിക്കാരനാണ് മരിച്ചത്. 

മെസിയുടെ വലിയ ആരാധകനായിരുന്നു സാഗര്‍. പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിന് ഇടയിലായിരുന്നു അപകടം. പന്ത് തന്നിലേക്ക് എത്തുന്നു എന്ന് മനസിലാക്കിയ സാഗര്‍ മെസിയുടെ ശൈലിയില്‍ കളിക്കാനൊരുങ്ങി. എന്നാല്‍ ബാലന്‍സ് തെറ്റി വീഴുകയും ബോള്‍ നെഞ്ചിലടിക്കുകയും ചെയ്തു. 

ബോധരഹിതനായി വീണ സാഗറിന്റെ അടുത്തേക്ക്
സഹതാരങ്ങള്‍ ഓടിയെത്തി ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാമര്‍ഹതി സാഗര്‍ ദത്താ മെഡിക്കല്‍ കോളെജ് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അര്‍ജന്റീന ലോക കപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ കേരളത്തിലും, കൊല്‍ക്കത്തയിലും രണ്ട് പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെസിയുടെ ശൈലി അനുകരിക്കാന്‍ ശ്രമിച്ചുള്ള മരണവും വരുന്നത്.  

ലോക കപ്പിലെ ഒരു മത്സരം പോലും വിടാതെ കണ്ടിരുന്ന സാഗര്‍ മെസി ഉള്‍പ്പെടെയുള്ള ലോക താരങ്ങള്‍ ലോക കപ്പില്‍ കളിച്ച ഓരോ ചുവടും ഇവിടെ അനുകരിക്കാന്‍ ശ്രമിക്കുമായിരുന്നു എന്നും സുഹൃത്തുക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com