യുറഗ്വായ് ഗോള്‍ മുഖത്ത് ഫ്രഞ്ച് മിന്നലാക്രമണം; എതിരില്ലാത്ത രണ്ടുഗോളിന് മുന്‍പില്‍ 

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് യുറഗ്വായ്‌ക്കെതിരെ രണ്ടുഗോളിന് മുന്‍പില്‍
യുറഗ്വായ് ഗോള്‍ മുഖത്ത് ഫ്രഞ്ച് മിന്നലാക്രമണം; എതിരില്ലാത്ത രണ്ടുഗോളിന് മുന്‍പില്‍ 

നിഷ്‌നി: ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് യുറഗ്വായ്‌ക്കെതിരെ രണ്ടുഗോളിന് മുന്‍പില്‍. ഗോളിയുടെ പിഴവിലുടെയാണ് ഫ്രാന്‍സ് രണ്ടാമത്തെ ഗോള്‍ നേടിയത്. 61 -ാമിനിറ്റില്‍ യുറഗ്വായ് ഗോള്‍ മുഖം ലക്ഷ്യമാക്കി ഗ്രീന്‍സ്മാന്‍ ഉതിര്‍ത്ത ഷോട്ട് ഗോളിയുടെ കൈയില്‍ നിന്നും വഴുതി വലയിലേക്ക് പോകുകയായിരുന്നു. കളിയില്‍ ഉടനീളം ആധിപത്യം സ്ഥാപിച്ച ഫ്രാന്‍സിനെതിരെ ആക്രമണം അഴിച്ചുവിട്ട് തിരിച്ചുവരാമെന്ന യുറഗ്വായയുടെ സ്വ്പ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയാണ് രണ്ടാമത്തെ ഗോള്‍ വീണത്. 

40 ആം മിനിറ്റില്‍ റാഫേല്‍ വരാനെയാണ് ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.കളിയുടെ ആദ്യപകുതിയിലും ഫ്രാന്‍സ് ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്.  ആക്രമണത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ടെങ്കില്‍ പ്രതിരോധക്കരുത്ത്  ഫ്രാന്‍സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 

ഫ്രാന്‍സിനെ നേരിടാന്‍ ഇറങ്ങുന്ന ഉറുഗ്വേ നിരയില്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ കവാനി ഇല്ല എന്നതാണ് ഏറ്റവും സുപ്രധാന കാര്യം. കഴിഞ്ഞ മത്സരത്തില്‍ ഏറ്റ പരിക്കാണ് കവാനിയെ ഇന്ന് പുറത്തിരുത്തുന്നത്. കവാനിക്ക് പകരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി ആണ് ഉറുഗ്വേ ആദ്യ ഇലവനില്‍ എത്തിയത്. പോര്‍ച്ചുഗലിനെതിരെ കവാനിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി എത്തിയതും സ്റ്റുവാനി ആയിരുന്നു. ഫ്രഞ്ച് നിരയില്‍ മറ്റിയുഡിക്ക് പകരക്കാരനായി ടൊലീസോയും എത്തി.

ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെ ലോകകപ്പില്‍ അവസാനം കളിച്ച ഒന്‍പതു മല്‍സരങ്ങളിലും ഫ്രാന്‍സ് തോറ്റിട്ടില്ല. അഞ്ചെണ്ണം അവര്‍ ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ലോകകപ്പില്‍ അവസാനം കളിച്ച നാലു കളികളും യുറഗ്വായ് ജയിച്ചിട്ടുണ്ട്. അതേസമയം, ഏറ്റവും ഒടുവില്‍ തുടര്‍ച്ചയായി അവര്‍ ലോകകപ്പില്‍ അഞ്ചു മല്‍സരം ജയിച്ചത് 195054 കാലഘട്ടത്തിലാണ്. മാത്രമല്ല, ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരം ജയിച്ച ചരിത്രം യുറഗ്വായ്ക്കില്ല താനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com