അത്രയ്ക്ക് സ്‌നേഹിക്കണ്ട, ഗോള്‍ ആഘോഷിക്കാതിരുന്ന ഗ്രിസ്മാനെ തള്ളി സുവാരസ് 

ഉറുഗ്വേയോടുള്ള ഇഷ്ടം കൊണ്ടാണ് ഗോള്‍ അടിച്ചതിന് ശേഷം ആഘോഷിക്കാതിരുന്നത് എന്നായിരുന്നു ഗ്രീസ്മാന്റെ വാക്കുകള്‍
അത്രയ്ക്ക് സ്‌നേഹിക്കണ്ട, ഗോള്‍ ആഘോഷിക്കാതിരുന്ന ഗ്രിസ്മാനെ തള്ളി സുവാരസ് 

61ാം മിനിറ്റില്‍ വല കുലുക്കി ഗ്രീസ്മാന്‍ ഉറുഗ്വേയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിപ്പിച്ചു. പക്ഷേ ടീമിന്റെ ജയം ഉറപ്പിച്ചിട്ടും ഗ്രീസ്മാന്‍ ആ ഗോള്‍ ആഘോഷിക്കാന്‍ തയ്യാറായില്ല. എന്നാലിപ്പോള്‍ ഗ്രീസ്മാന്റെ നിലപാടിനെ പുച്ഛിച്ചെത്തുകയാണ് ഉറുഗ്വേ താരം സുവാരസ്. 

ഉറുഗ്വേയോടുള്ള ഇഷ്ടം കൊണ്ടാണ് ഗോള്‍ അടിച്ചതിന് ശേഷം ആഘോഷിക്കാതിരുന്നത് എന്നായിരുന്നു ഗ്രീസ്മാന്റെ വാക്കുകള്‍. ഉറുഗ്വേയേയും ഉറുഗ്വേയുടെ സംസ്‌കാരവും എനിക്കിഷ്ടമാണെന്നുമായിരുന്നു ഗ്രിസ്മാന്‍ പറഞ്ഞത്. 

എന്നാല്‍ ഗ്രിസ്മാന്റെ നിലപാടിനെ തള്ളിക്കളഞ്ഞ സുവാരസ്, ഗ്രീസ്മാന്‍ ഉറുഗ്വേനിയന്‍ അല്ലെന്നായിരുന്നു പ്രതികരിച്ചത്. ഗ്രിസ്മന്‍ ഫ്രഞ്ചാണ്. ഒരു ഗോളും അടിച്ചു എന്നായിരുന്നു സുവാരസിന്റെ പ്രതികരണം. 

ഫുട്‌ബോളില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് എന്തൊക്കെ മറികടക്കേണ്ടതുണ്ട് എന്ന് അദ്ദേഹത്തിന് അറിയില്ല. അവര്‍ക്ക് അവരുടേതായ രീതികളുണ്ടാകും. ഉറുഗ്വേയന്‍ രീതിയില്‍ സംസാരിക്കുന്നുമുണ്ടാകും. പക്ഷേ ഞങ്ങള്‍ക്ക് അത് വ്യത്യാസമായിട്ടാണ് തോന്നുന്നതെന്ന് സുവാരസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com