സാംപോളിയല്ല ടിറ്റേ, പക്ഷേ ബ്രസീല്‍ കോച്ചും ഭാവിയെ കുറിച്ച് മിണ്ടുന്നില്ല

യോഗ്യതാ മത്സരങ്ങളില്‍ ഒ തോല്‍വി അറിയിക്കാതെയായിരുന്നു ബ്രസീലിനെ ടിറ്റേ റഷ്യയിലേക്ക് എത്തിക്കുന്നത്
സാംപോളിയല്ല ടിറ്റേ, പക്ഷേ ബ്രസീല്‍ കോച്ചും ഭാവിയെ കുറിച്ച് മിണ്ടുന്നില്ല

യോഗ്യതാ മത്സരങ്ങളില്‍ ഒ തോല്‍വി അറിയിക്കാതെയായിരുന്നു ബ്രസീലിനെ ടിറ്റേ റഷ്യയിലേക്ക് എത്തിക്കുന്നത്. പക്ഷേ ക്വാര്‍ട്ടറില്‍ കാലിടറി. ബെല്‍ജിയം പ്രതീക്ഷകള്‍ അസ്തമിപ്പിച്ചതിന് പിന്നാലെ സ്വാഭാവികമായും ചോദ്യം ഉയരുന്നത് ബ്രസീല്‍ ടീമിലെ ടിറ്റേയുടെ ഭാവിയെ കുറിച്ചായിരിക്കും. 

പക്ഷേ ടിറ്റേ അക്കാര്യത്തില്‍ നിശബ്ദനാണ്. ലോക കപ്പില്‍ മികച്ച മുന്നേറ്റം സാധിക്കാതിരുന്നതിന്റെ കലിപ്പ് ആരാധകര്‍ക്കും അര്‍ജന്റീനിയന്‍ ടീമിനും ഫുട്‌ബോള്‍ ഫെഡറേഷനുമെല്ലാം സാംപോളിയോട് ഉണ്ടെങ്കില്‍ ടിറ്റേയുടെ കാര്യത്തില്‍ അതല്ല അവസ്ഥ. 

ബെല്‍ജിയത്തോട് തോല്‍വി നേരിട്ട് പോകുമ്പോഴും ബ്രസീല്‍ പൊരുതി തന്നെയാണ് പോകുന്നത്. ടിറ്റേയുടെ കളി മികവും ഇതിനോടകം തന്നെ പ്രശംസ നേടിക്കഴിഞ്ഞു. അങ്ങിനെ വരുമ്പോള്‍ ടിറ്റേയെ മാറ്റാന്‍ ബ്രസീല്‍ മുതിരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പടിയിറങ്ങാന്‍ തയ്യാറാണെന്ന് ടിറ്റേ ഇതുവരെ പ്രഖ്യാപിച്ചിട്ടും ഇല്ല. 

15 മത്സരങ്ങളില്‍ ടീമിനെ തോല്‍ക്കാതെ കൊണ്ടുപോകാന്‍ ടിറ്റേയ്ക്കായി. വഴങ്ങിയതാവട്ടെ മൂന്ന് ഗോളുകള്‍ മാത്രം. ഭാവിയെ കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. ഭാവിയെ കുറിച്ച് ചിന്തിക്കുന്നുമില്ല എന്നായിരുന്നു പരിശീലക സ്ഥാനം ഒഴിയുന്നതിനെ കുറിച്ച ചോദ്യങ്ങളോടുള്ള ടിറ്റേയുടെ പ്രതികരണം. 

ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ടിറ്റേ ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് തുടരണം എന്ന നിലപാട് റൊണാള്‍ഡോയും തുറന്നു പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com