ബെക്കാമിനോട് ബെറ്റ് വെച്ച ഇബ്രയ്ക്ക് പണി കിട്ടി, ഇനി ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിയണം

കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമായതോടെ പെട്ടുപോയത് സ്വീഡന്റെ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ്
ബെക്കാമിനോട് ബെറ്റ് വെച്ച ഇബ്രയ്ക്ക് പണി കിട്ടി, ഇനി ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിയണം

ലണ്ടന്‍: ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന് വിലയിരുത്തപ്പെട്ട ഇംഗ്ലണ്ട് ടീം സെമിയില്‍ എത്തി നില്‍ക്കുന്നു. സെമിയില്‍ ക്രൊയേഷ്യയെ മുട്ടുകുത്തിച്ചാല്‍ നേരെ അവസാന പോരിലേക്ക്. കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമായതോടെ പെട്ടുപോയത് സ്വീഡന്റെ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ്. 

ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ബെക്കാമിനോട് ബെറ്റ് വെച്ചാണ് ഇബ്ര കുടുങ്ങിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സ്വീഡനെ നേരിടാന്‍ പോകുന്നതിന് മുന്‍പായിരുന്നു ട്വിറ്ററിലൂടെയുള്ള ഇരുവരുടേയും ബെറ്റ്. 

ക്വാര്‍ട്ടറില്‍ സ്വീഡനെ തോല്‍പ്പിച്ചാല്‍ ബെക്കാമിന് ഇഷ്ടമുള്ള ഭക്ഷണം അദ്ദേഹം ആവശ്യപ്പെടുന്നിടത്ത് പോയി വാങ്ങി നല്‍കും എന്നായിരുന്നു ഇബ്ര പറഞ്ഞത്. ആ വെല്ലുവിളി ബെക്കാമും ഏറ്റെടുത്തു. സ്വീഡനാണ് ജയിക്കുന്നതെങ്കില്‍ ഇബ്ര ആവശ്യപ്പെടുന്ന ഭക്ഷണവും വങ്ങി നല്‍കുമെന്ന് ബെക്കാം പറഞ്ഞു. 

പക്ഷേ ബെക്കാം അതുകൊണ്ടും അവസാനിപ്പിക്കാന്‍ തയ്യാറായില്ല. സ്വീഡനെ ഇംഗ്ലണ്ട് തോല്‍പ്പിച്ചാല്‍ ഇബ്ര മറ്റൊരു കാര്യം കൂടി ചെയ്യണം എന്നായി ബെക്കാമിന്റെ ബെറ്റ്. വെംബ്ലിയിലെത്തി ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിഞ്ഞ് ഹാരി കെയ്‌നിന്റേയും സംഘത്തിന്റേയും കളി കാണണം എന്നായിരുന്നു ബെക്കാമിന്റെ ആവശ്യം. 

പക്ഷേ ബെക്കാമിന്റെ ആ ആവശ്യത്തോട് ഇബ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. ബെറ്റില്‍ ഇബ്ര തോറ്റ സ്ഥിതിക്ക് എന്താകും സ്വീഡന്റെ ഇതിഹാസ താരത്തിന്റെ മറുപടി എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com