വിസ്മയ ഗോളുമായി ചെറിഷേവ്; ക്രമാറിചിലൂടെ ക്രൊയേഷ്യന്‍ മറുപടി

ക്രൊയേഷ്യ- റഷ്യ ക്വാര്‍ട്ടര്‍ പോരാട്ടം കൊണ്ടും കൊടുത്തും മുന്നേറുന്നു
വിസ്മയ ഗോളുമായി ചെറിഷേവ്; ക്രമാറിചിലൂടെ ക്രൊയേഷ്യന്‍ മറുപടി

മോസ്‌ക്കോ: ക്രൊയേഷ്യ- റഷ്യ ക്വാര്‍ട്ടര്‍ പോരാട്ടം കൊണ്ടും കൊടുത്തും മുന്നേറുന്നു. 31ാം മിനുട്ടില്‍ ലീഡെടുത്ത് ഞെട്ടിച്ച റഷ്യയെ 39ാം മിനുട്ടില്‍ തന്നെ സമനിലയില്‍ പിടിച്ച് ക്രൊയേഷ്യ. 39ാം മിനുട്ടില്‍ ബോക്‌സില്‍  വച്ച് മരിയോ മാന്‍ഡ്‌സുകിച് കൈമാറിയ  പീസില്‍ നിന്ന് ആന്ദ്രെ ക്രമാറിചാണ് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത്.

ലോകകപ്പില്‍ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച ഡെനിസ് ചെറിഷേവിന്റെ ഒരു വിസ്മയ ഗോളിലൂടെയാണ് റഷ്യ ക്രൊയേഷ്യയെ ആദ്യം ഞെട്ടിച്ചത്. സ്യൂബയുടെ പാസില്‍ നിന്ന് കളിയുടെ 31ാം മിനുട്ടിലാണ് ചെറിഷേവിന്റെ ലോങ് റെയ്ഞ്ച് ഗോളിന്റെ പിറവി. ലോകകപ്പില്‍ താരം നേടുന്ന നാലാം ഗോളാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com