ബ്യൂണസ് ഐയേഴ് സ്: ലോകകപ്പിലേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനയുടെ പരിശീലകന്‍ ജോര്‍ജ് സാംപോളിയും പുറത്ത്.സാംപോളിയെ പുറത്താക്കിയതായുള്ള വാര്‍ത്ത അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് പുറത്തു വിട്ടത്. ഹോസെ പെക്കന്‍മാനാണ് ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാകുമെന്നും സൂചനകളുണ്ട്.
പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കിയതായുള്ള വാര്‍ത്ത സാംപോളിയെ അസോസിയേഷന്‍ അറിയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
2017 ജൂണ്‍ ഒന്നിനാണ് സാംപോളി അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. ലോകകപ്പിലെ നിര്‍ണായക മത്സരങ്ങള്‍ക്കിടയില്‍ പരീക്ഷണങ്ങള്‍ നടത്തിയതിന് സാംപോളി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
ലോകകപ്പില്‍ ടീമിന് വ്യക്തമായ തീരുമാനങ്ങളില്ലായിരുന്നുവെന്ന് സാംപോളി തുറന്നു പറഞ്ഞിരുന്നു. അപ്പോഴത്തെ സാഹചര്യങ്ങളോട് ചേര്‍ന്നു പോവുകയാണ് ടീം ചെയ്തതെന്നും ടീമിനേറ്റ പരാജയത്തിന് ശേഷം സാംപോളി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
ഫ്രാന്‍സിനോട് 4-3 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയുടെ പരാജയം.സാംപോളിയുടെ വക്കീലും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള സാമ്പത്തിക കരാര്‍ മാത്രമാണ് ഇപ്പോള്‍ കോച്ച്
പദവിയെന്നും ട്വീറ്റില്‍ അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ മെര്‍ലോ കുറിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ