കൈ മെയ് മറന്ന് പോരാടാന്‍ ഫ്രാന്‍സും ബെല്‍ജിയവും; ടൊളിസ്ലോവിന് പകരം മറ്റിയൂഡി

റഷ്യന്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലിന് പന്തുരുളാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. കിരീടലക്ഷ്യം ഉറപ്പിക്കാന്‍ കൈയും മെയ്യും മറന്ന പോരാട്ടങ്ങളാവും സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഉണ്ടാവുക. 
കൈ മെയ് മറന്ന് പോരാടാന്‍ ഫ്രാന്‍സും ബെല്‍ജിയവും; ടൊളിസ്ലോവിന് പകരം മറ്റിയൂഡി

 സെയിന്റ്പീറ്റേഴ്‌സ് ബര്‍ഗ്:  റഷ്യന്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലിന് പന്തുരുളാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. കിരീടലക്ഷ്യം ഉറപ്പിക്കാന്‍ കൈയും മെയ്യും മറന്ന പോരാട്ടങ്ങളാവും സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഉണ്ടാവുക. ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളാണ് ഫ്രാന്‍സും ബെല്‍ജിയവും.

 നോക്കൗട്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് ഫ്രാന്‍സ് സെമിയിലേക്ക് എത്തിയിരിക്കുന്നത്. തന്ത്രത്തിലും കളിക്കളത്തിലും ഫ്രാന്‍സ് മികച്ചു നിന്നു. ഒരുപക്ഷേ യുവനിരയുടെ ഊര്‍ജ്ജം പരമാവധി ഉപയോഗിക്കാന്‍ ടീമിനായി. മികച്ച കളിക്കാരെ പുറത്തിരുത്തി പയ്യന്‍മാരുമായി റഷ്യയിലേക്ക് വിമാനം പിടിച്ചപ്പോള്‍ കോച്ച് ദിദിയര്‍ ദെഷാം കേട്ട വിമര്‍ശനങ്ങള്‍ക്ക് കണ്ണും മൂക്കുമില്ലായിരുന്നു. വിമര്‍ശനങ്ങളെ എണ്ണം പറഞ്ഞ വിജയം കൊണ്ടാണ് ദിദിയര്‍ നേരിട്ടത്.

ബെല്‍ജിയത്തിനെതിരെ പ്രതിരോധം കൂടിയുള്‍പ്പെടുന്ന 4-2-3-1 ശൈലിയാകും ദെഷാം സ്വീകരിക്കുക.എംബാപ്പെയും ഗ്രീസ്മാനും മറ്റിയൂഡിയും അറ്റാക്കിംങ് മിഡ്ഫീല്‍ഡിലും ജീറൂഡ് സ്‌ട്രൈക്കറുമാവും.നായകന്‍ ഹ്യൂഗോ ലോറിസാവും ഇന്ന് ഗോള്‍വലക്ക് കാവല്‍ നില്‍ക്കുക.

പ്രീ-ക്വാര്‍ട്ടര്‍ വരെ 3-4-2-1 ശൈലിയില്‍ കളിച്ച ബെല്‍ജിയം ശൈലിമാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീലിനെതിരെ 4-3-3 ആണ് കളിച്ചത്.പ്രതിരോധം ഉറപ്പിച്ചുള്ള ഗെയിമാകും ഇന്നുണ്ടാവുക. ലുക്കാക്കുവില്‍ തന്നെയാകും ബെല്‍ജിയത്തിന്റെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com