യോഗയില്‍ ആശ്വാസം തേടി ഇംഗ്ലണ്ട് താരങ്ങള്‍, പിന്നെ റഷ്യന്‍ രുചി; ഇംഗ്ലീഷ് പടയുടെ മുന്നൊരുക്കങ്ങള്‍

ക്വാര്‍ട്ടറില്‍ സ്വീഡന്‍ ഏതെങ്കിലും തരത്തില്‍ ആഘാതം കളിക്കാരില്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ഇല്ലാതെയാക്കാനാണ് യോഗ
യോഗയില്‍ ആശ്വാസം തേടി ഇംഗ്ലണ്ട് താരങ്ങള്‍, പിന്നെ റഷ്യന്‍ രുചി; ഇംഗ്ലീഷ് പടയുടെ മുന്നൊരുക്കങ്ങള്‍

ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന് വിലയിരുത്തപ്പെട്ടവരാണ്. ഇപ്പോള്‍ കിരീടം ചൂടുമെന്ന നിലയിലേക്ക് റഷ്യയില്‍ കാര്യങ്ങളെത്തി. ക്രൊയേഷ്യയുടെ പോരാട്ട വീര്യത്തിലായിരിക്കണം ഇംഗ്ലണ്ടിന്റെ പേടി. മോഡ്രിക്കും റാക്കിടിച്ചും വാഴുന്ന മധ്യനിരയുടെ കരുത്ത് തലവേദനയാണെങ്കിലും ഇംഗ്ലണ്ട് താരങ്ങള്‍ ഇപ്പോള്‍ റിലാക്‌സ് ചെയ്യുകയാണ്...

കളിക്കളത്തിലെ കണക്കുകളും തന്ത്രങ്ങളുമെല്ലാം വിട്ട് റഷ്യന്‍ രുചി നുണഞ്ഞും, യോഗയില്‍ ശ്രദ്ധിച്ചുമെല്ലാമാണ് ഇംഗ്ലണ്ട് അവസാന നാലിലെ പോരാട്ടത്തിന് ഒരുങ്ങുന്നത്. 1990ന് ശേഷം ആദ്യമായി സെമിയിലെത്തുകയാണ്. ക്വാര്‍ട്ടറില്‍ സ്വീഡന്‍ ഏതെങ്കിലും തരത്തില്‍ ആഘാതം കളിക്കാരില്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ഇല്ലാതെയാക്കാനാണ് യോഗ. 

ഹോട്ടലിനുള്ളിലും പുറത്ത് പുന്തോട്ടത്തിലുമെല്ലാമായിട്ടാണ് യോഗ. പരിക്കുകള്‍ കളിക്കാരെ തൊടാതിരിക്കാന്‍ കൂടി വേണ്ടിയാണ് സൗത്ത്‌ഗേറ്റ് യോഗ പരീക്ഷിക്കുന്നത്. 

യോഗയ്ക്ക് പിന്നാലെ ടീം അംഗങ്ങളിലെ ചിലര്‍ ഇറങ്ങിയത് ലോക്കല്‍ മാര്‍ക്കറ്റിലേക്കാണ്, റഷ്യന്‍ രുചി നുണയാനും ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ വാങ്ങാനും. മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ ശ്രദ്ധ പതിഞ്ഞതില്‍ ഓറിയോ കുക്കീസ് വരെയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com