ഉംറ്റിറ്റിയുടെ ഹെഡറില്‍ ആദ്യ ഗോള്‍ ഫ്രാന്‍സിന്  

ബല്‍ജിയത്തിന്റെ ഗോള്‍വല കുലുക്കി ഫ്രാന്‍സ്  
ഉംറ്റിറ്റിയുടെ ഹെഡറില്‍ ആദ്യ ഗോള്‍ ഫ്രാന്‍സിന്  

ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ആദ്യ ഗോള്‍ ഫ്രാന്‍സിന്. ഗോള്‍ രഹിത ആദ്യപകുതി പിന്നിട്ട് രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ലീഡ് സ്വന്തമാക്കി.ഫ്രാന്‍സിന്റെ സാമുവേല്‍ ഉംറ്റിറ്റിയുടെ ഹെഡറാണ് ബല്‍ജിയത്തിന്റെ ഗോള്‍വല കുലുക്കിയത്.

കളിയുടെ 59-ാം മിനിറ്റിലാണ് ഉമറ്റിറ്റി ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലെത്തിച്ചത്. ബാഴ്‌സലോണയുടെ മൊണാലിസയെന്ന വിശേഷണം സ്വന്തമാക്കിയ സാമുവേല്‍ ഉംറ്റിറ്റി നേടിയ ഗോളില്‍ രണ്ടാം ലോകകപ്പ് ഫൈനല്‍ എന്ന സ്വപ്‌നത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുകയാണ് ഫ്രാന്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com