ഫോട്ടോഗ്രാഫറെ തള്ളിയിട്ട് ക്രൊയേഷ്യന്‍ താരങ്ങള്‍; സംഭവം ഗോള്‍ ആഘോഷത്തിന് ഇടയില്‍

ക്രൊയേഷ്യന്‍ താരങ്ങളുടെ ആ ഗോള്‍ ആഘോഷത്തിന് ഇടയില്‍ പണി കിട്ടിയത് ഒരു ഫോട്ടോഗ്രാഫര്‍ക്കായിരുന്നു
ഫോട്ടോഗ്രാഫറെ തള്ളിയിട്ട് ക്രൊയേഷ്യന്‍ താരങ്ങള്‍; സംഭവം ഗോള്‍ ആഘോഷത്തിന് ഇടയില്‍

അധിക സമയത്ത് നേടിയ ഗോള്‍ എങ്ങിനെ ക്രൊയേഷ്യന്‍ താരങ്ങള്‍ ആഘോഷിക്കാതിരിക്കും. ആദ്യമായി ലോക കപ്പ് ഫൈനല്‍ തൊടുകയായിരുന്നു അവര്‍. പക്ഷേ ക്രൊയേഷ്യന്‍ താരങ്ങളുടെ ആ ഗോള്‍ ആഘോഷത്തിന് ഇടയില്‍ പണി കിട്ടിയത് ഒരു ഫോട്ടോഗ്രാഫര്‍ക്കായിരുന്നു. 

മരിയോ മന്‍ഡ്‌സുകിച്ചിന്റെ ഗോള്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ മതിമറന്ന് ആഘോഷിക്കാന്‍ തുനിഞ്ഞപ്പോള്‍ ഇടയില്‍പ്പെട്ട് എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ ഗ്രൗണ്ടില്‍ വീണു. ഫോട്ടോഗ്രാഫേഴ്‌സ് ഏരിയയില്‍ വെച്ചായിരുന്നു ചരിത്രത്തിലേക്ക് ക്രൊയേഷ്യയെ എത്തിച്ച ആ ഗോള്‍ അവര്‍ ആഘോഷിച്ചത്. 

തങ്ങളുടെ ആഘോഷത്തിനിടയില്‍ താഴേക്ക് വീണുപോയ ഫോട്ടോഗ്രാഫറെ താങ്ങി എഴുന്നേല്‍പ്പിച്ച് ഉമ്മകളും നല്‍കിയാണ് ക്രൊയേഷ്യന്‍ താരങ്ങള്‍ പ്രതികരിച്ചത്. വീണുപോകുന്നതിന് ഇടയിലും ആ ഫോട്ടോഗ്രാഫര്‍ പണി തുടര്‍ന്നു. അതോടെ ക്രൊയേഷ്യക്കാരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന്റെ കിടിലന്‍ ക്ലിക്കുകളാണ് ആ ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com