അന്ന് സിസു, ഇന്ന് ഗ്രിസു; ഫൈനലില്‍ ഗ്രിസ്മാന്‍ സിദാനായി മാറുമെന്ന് പോഗ്ബ

ഫൈനലില്‍ ഫ്രാന്‍സ് നിരയില്‍ നിന്ന് ഒരു രണ്ടാം സിദാനെ പ്രതീക്ഷിക്കാമെന്നാണ് അവരുടെ സുപ്രധാന താരങ്ങളിലൊരാളായ പോള്‍ പോഗ്ബ
അന്ന് സിസു, ഇന്ന് ഗ്രിസു; ഫൈനലില്‍ ഗ്രിസ്മാന്‍ സിദാനായി മാറുമെന്ന് പോഗ്ബ

1998ല്‍ ഫ്രാന്‍സ് നിവിലെ ചാംപ്യന്‍മാരായ ബ്രസീലിനെ വീഴ്ത്തി ലോകകപ്പില്‍ ആദ്യമായി മുത്തമിട്ടപ്പോള്‍ അവരുടെ ടീമിലെ നിര്‍ണായക സന്നിധ്യമായിരുന്നു ഇതിഹാസ താരം സിനദിന്‍ സിദാന്‍. ഫൈനലില്‍ ഇരട്ട ഗോളുകളുമായാണ് സിദാന്‍ ലോക ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക് ഇതിഹാസമായി നടന്നുകയറിയത്. 

ഫൈനലില്‍ ഫ്രാന്‍സ് നിരയില്‍ നിന്ന് ഒരു രണ്ടാം സിദാനെ പ്രതീക്ഷിക്കാമെന്നാണ് അവരുടെ സുപ്രധാന താരങ്ങളിലൊരാളായ പോള്‍ പോഗ്ബയുടെ കണ്ടെത്തല്‍. മൂന്ന് ഗോളുകളുമായി ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അന്റോയിന്‍ ഗ്രിസ്മാനാണ് പോഗ്ബയുടെ രണ്ടാം സിദാന്‍. നിര്‍ണായക താരമാണ് ഗ്രിസ്മാന്‍. ഗോളടിക്കാനും അടിപ്പിക്കാനും പന്തുമായി നല്ല വേഗതയില്‍ കുതിക്കാനുമൊക്കെ ഗ്രിസ്മാന് സാധിക്കുന്നു. സിദാന്‍ ഫ്രാന്‍സിന്റെ ഇതിഹാസ താരമാണ്. ഫുട്‌ബോളിന്റെ മുഖങ്ങളിലൊന്ന്. ഗ്രിസു ആ നിരയിലേക്കുള്ള കുതിപ്പിലാണെന്നാണ് പോഗ്ബ തന്റെ സഹ താരത്തെ പുകഴ്്ത്തുന്നത്. ഗ്രിസ്മാന്‍ ഫൈനലില്‍ ഗോള്‍ നേടുമെന്ന് തന്നെയാണ് പോഗ്ബയുടെ പ്രതീക്ഷ. അത് ഒന്നോ, രണ്ടോ, മൂന്നോ, നാലോ ആവാം.

അന്ന് ക്യാപ്റ്റനായി മധ്യനിരയില്‍ കളി നിയന്ത്രിച്ച ദിദിയര്‍ ദെഷാംപ്‌സ് ഇന്ന് ഫ്രാന്‍സിന്റെ പരിശീലകനാണ്. 15ന് നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയുമായി ഏറ്റുമുട്ടാനിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയിലും കോച്ചെന്ന നിലയിലും ലോകകപ്പ് സ്വന്തമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ ആളായി മാറാനുള്ള ഒരുക്കത്തിലാണ് ദെഷാംപ്‌സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com