കളക്റ്ററായാലും എന്താ, സമയനിഷ്ഠ വേണ്ടേ; ക്രൊയേഷ്യ-ഇംഗ്ലണ്ട്‌മത്സരം എങ്കിലും കാണായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍

ഒരിത്തിരി നേരത്തെ അറിയിച്ചിരുന്നു എങ്കില്‍ ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി ഫൈനല്‍ കാണാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്
കളക്റ്ററായാലും എന്താ, സമയനിഷ്ഠ വേണ്ടേ; ക്രൊയേഷ്യ-ഇംഗ്ലണ്ട്‌മത്സരം എങ്കിലും കാണായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍

മഴ തകര്‍ത്ത് പെയ്തതോടെ തുടരെ അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍ എങ്കിലും എറണാകുളം ജില്ലാ കളക്ടറോട് ചില കുട്ടി ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിഭവമാണ്. 

ഒരിത്തിരി നേരത്തെ അറിയിച്ചിരുന്നു എങ്കില്‍ ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി ഫൈനല്‍ കാണാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അടുത്ത ദിവസം അവധിയാണ് എന്നറിഞ്ഞിരുന്നു എങ്കില്‍ രാത്രി വൈകിയിരുന്ന് കളി കാണാന്‍ മാതാപിതാക്കള്‍ സമ്മതിക്കുമായിരുന്നു എന്നാണ് കുട്ടികള്‍ കളക്ടറോട് പറയുന്നത്. 

ഇന്നലത്തെ സ്‌കൂള്‍ അവധി വിദ്യാര്‍ഥികളില്‍ പലരും അറിഞ്ഞത് പത്രം  വന്നപ്പോഴാണ്. അപ്പോഴേക്കും പലരും യൂണിഫോമിട്ട് ഒരുങ്ങി വരെ കഴിഞ്ഞിരുന്നു. രാത്രി പത്തരയ്ക്കായിരുന്നു എറണാകുളം കളക്ടര്‍ സ്‌കൂളുകള്‍ക്ക് മൂന്നാം ദിവസത്തെ അവധി പ്രഖ്യാപിച്ചത്. 

രണ്ട് ദിവസം അവധി നല്‍കിയതിനെ തുടര്‍ന്ന് മൂന്നാം ദിവസവും അവധി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാല്‍ വെള്ളക്കെട്ട് ഭീഷണി തഹസില്‍ദാര്‍മാര്‍ ശ്രദ്ധയില്‍പ്പെടുത്തുകയും രാവിലെ മഴ തുടരാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വിദഗ്ധരും അഭിപ്രായപ്പെട്ടതോടെ കളക്ടര്‍ രാത്രി അവധി പ്രഖ്യാപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com