അക്കില്ലസിനെ നോക്കണ്ട, ലോക കപ്പ് വിജയിയെ പ്രവചിച്ച് ന്യൂട്ടന്‍

അക്കില്ലസിനെ ട്രോളര്‍മാര്‍ ട്രോളി കൊല്ലുന്നതിന് ഇടയില്‍ പുതിയൊരുപ്രവാചനകനാണ് ശ്രദ്ധ പിടിക്കുന്നത്
അക്കില്ലസിനെ നോക്കണ്ട, ലോക കപ്പ് വിജയിയെ പ്രവചിച്ച് ന്യൂട്ടന്‍

റഷ്യയില്‍ പന്തുരുളുന്നതിന് മുന്‍പ് പ്രവചനങ്ങളിലെ താരം അക്കില്ലസ് ആയിരുന്നു. പക്ഷേ അക്കില്ലസിന്റെ പ്രവചനങ്ങള്‍ ഓരോന്നോരോന്നായി പൊട്ടി പാളീസായി. അക്കില്ലസിനെ ട്രോളര്‍മാര്‍ ട്രോളി കൊല്ലുന്നതിന് ഇടയില്‍ പുതിയൊരുപ്രവാചനകനാണ് ശ്രദ്ധ പിടിക്കുന്നത്.

ന്യട്ടനാണ് അക്കില്ലസ് തോറ്റു മടങ്ങിയടത്ത് കളം പിടിക്കുന്നത്. ലോക കിരീടം ഫ്രാന്‍സ് ഉയര്‍ത്തുമെന്നാണ് ന്യൂട്ടന്റെ പ്രവചനം. അക്കില്ലസിന്റെ പോലെ ഭക്ഷണം കഴിച്ചല്ല ന്യൂട്ടന്റെ പ്രവചനം. 

കാര്‍ഡ് ബോര്‍ഡില്‍ തീര്‍ത്ത ഒരു മൈതാനത്തിന്റെ മാതൃക ഉണ്ടാകും. ഗോള്‍ പോസ്റ്റിന് മുന്നില്‍ ഗോളിക്ക് പകരം ഇരു ടീമുകളുടേയും പതാക. ആരുടെ വലയിലേക്കാണോ ന്യൂട്ടന്‍ പന്തടിച്ചു കയറ്റുന്നത് അവര്‍ ജയിക്കും. 

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂട്ടന് ക്ഷീണമായിരുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ മുതല്‍ ന്യൂട്ടന്‍ ശരിക്കും കളി തുടങ്ങി. പാരീസിലെ ഒരു മൃഗശാലയില്‍ നിന്നാണ് ന്യൂട്ടന്റെ പ്രവചനങ്ങള്‍. ന്യൂട്ടന്റെ പ്രവചനം ഫ്രാന്‍സ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com