മോഡ്രിച്ച് ടൂര്‍ണമെന്റിന്റെ താരം; എംബാപ്പെ ഭാവിയുടെ താരം; ഹാരി കെയ്‌നിന് ഗോള്‍ഡന്‍ ബൂട്ട് 

ക്രൊയേഷ്യയുടെ കലാശപ്പോരിലേക്കുള്ള പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അവരുടെ നായകന്‍ ലൂക്ക മോഡ്രിച് മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടി
മോഡ്രിച്ച് ടൂര്‍ണമെന്റിന്റെ താരം; എംബാപ്പെ ഭാവിയുടെ താരം; ഹാരി കെയ്‌നിന് ഗോള്‍ഡന്‍ ബൂട്ട് 

മോസ്‌കോ: ഫൈനലില്‍ തോറ്റെങ്കിലും ക്രൊയേഷ്യയുടെ കലാശപ്പോരിലേക്കുള്ള പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അവരുടെ നായകന്‍ ലൂക്ക മോഡ്രിച് മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടി. മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ഫൈനലില്‍ ഒരു ഗോളടക്കം മൊത്തം നാല് ഗോളുകള്‍ നേടുകയും മികച്ച ഗോളുകള്‍ക്ക് അവസരമൊരുക്കുകയും കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ്. ആറ് ഗോളുകള്‍ നേടി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബോട്ട് കുര്‍ട്ടോയിസിനാണ്. ഫിഫ ഫെയര്‍ പ്ലേ പുരസ്‌കാരം സ്‌പെയിന്‍ ടീമിനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com