ലോകകപ്പ് അത്യന്തം ആവേശത്തില്‍; രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഫ്രഞ്ച് പട മുന്നില്‍ 

റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് ലോകം ഉറ്റുനോക്കുന്ന ഫൈനല്‍ മത്സരം ആവേശകരമാകുന്നു
ലോകകപ്പ് അത്യന്തം ആവേശത്തില്‍; രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഫ്രഞ്ച് പട മുന്നില്‍ 

മോസ്‌കോ: റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് ലോകം ഉറ്റുനോക്കുന്ന ഫൈനല്‍ മത്സരം ആവേശകരമാകുന്നു.  രണ്ടാം പകുതിയുടെ തുടക്കത്തില്‍ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കി ക്രൊയേഷ്യ ഒരു ഗോള്‍ കൂടി മടക്കി. ഫ്രാന്‍സിന്റെ ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗോ ലോറിസിന്റെ അബദ്ധമാണ് ക്രൊയേഷ്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 69-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍. 

ക്രൊയേഷ്യയുടെ രണ്ടാം ഗോളിന് തൊട്ടുമുന്‍പാണ് ഫ്രാന്‍സ് അവരുടെ നാലാംഗോള്‍ നേടിയത്. 67-ാം മിനിറ്റില്‍ മുന്നേറ്റതാരം എംബാപ്പെയാണ് 
ക്രൊയേഷ്യന്‍ വല ചലിപ്പിച്ചത്.59-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ഫ്രാന്‍സാണ് രണ്ടാം പകുതിയില്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.  മധ്യനിര താരമായ പോഗ്ബായാണ് ഫ്രാന്‍സിന്റെ ഗോള്‍ നില ഉയര്‍ത്തിയത്. 

37 ാംമിനിറ്റില്‍ പെനാല്‍റ്റി കിക്കിലുടെ അന്റോയിന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്.കോര്‍ണര്‍ കിക്കിനിടെ ഹാന്‍ഡ് ബോളിനെ തുടര്‍ന്നാണ് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഗ്രീസ്മാന്‍ എടുത്ത ഫ്രീക്വിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറിയാണ് കളിയുടെ 18ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. 

തുടര്‍ന്ന് 29-ാം മിനിറ്റില്‍  ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ഒത്തിണക്കത്തോടെയുളള പ്രകടനമാണ് ഗോളിലേക്ക് വഴി തുറന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com