ദെഷാംപ്‌സിന്റേയും ലോറിസിന്റേയും പേരില്‍ മെട്രോ സ്‌റ്റേഷന്‍; ലണ്ടന്‍ ഭൂഗര്‍ഭ പാതയ്ക്ക് സൗത്ത്‌ഗേറ്റിന്റെ പേര്

പാരിസ് നഗരത്തിലെ പ്രധാനപ്പെട്ട ആറ് മെട്രോ സ്‌റ്റേഷനുകള്‍ക്ക് ദെഷാംപ്‌സിന്റേയും ലോറിസിന്റേയും പേര് നല്‍കിയാണ് അധികൃതര്‍ ആദരം പ്രകടിപ്പിച്ചത്
ദെഷാംപ്‌സിന്റേയും ലോറിസിന്റേയും പേരില്‍ മെട്രോ സ്‌റ്റേഷന്‍; ലണ്ടന്‍ ഭൂഗര്‍ഭ പാതയ്ക്ക് സൗത്ത്‌ഗേറ്റിന്റെ പേര്

പാരിസ്: രണ്ടാം ലോക കിരീടം നേടിയ ഫ്രാന്‍സില്‍ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ 1998ല്‍ ഫ്രാന്‍സിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്‌സ് കൃത്യം 20 വര്‍ഷം കഴിഞ്ഞപ്പോള്‍ കോച്ചെന്ന നിലയില്‍ നേട്ടം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന് രാജ്യത്തിന്റെ ആദരം. ദെഷാംപ്‌സിനൊപ്പം ഗോള്‍ കീപ്പറും നായകനുമായ ഹ്യൂഗോ ലോറിസിനും ആദരമുണ്ട്. പാരിസ് നഗരത്തിലെ പ്രധാനപ്പെട്ട ആറ് മെട്രോ സ്‌റ്റേഷനുകള്‍ക്ക് ദെഷാംപ്‌സിന്റേയും ലോറിസിന്റേയും പേര് നല്‍കിയാണ് അധികൃതര്‍ ആദരം പ്രകടിപ്പിച്ചത്. ബെര്‍സി മെട്രോ സ്‌റ്റേഷന്റെ പേര് ലെസ് ബ്ലൂസ് എന്നും മാറ്റിയിട്ടുണ്ട്. 

28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെ സെമിയിലേക്ക് നയിച്ച് ഇംഗ്ലീഷുകാരുടെ ഹൃദയം കവര്‍ന്ന അവരുടെ പരിശീലകന്‍ ഗെരത് സൗത്ത്‌ഗേറ്റിനും സമാന രീതിയില്‍ രാജ്യം ആദരം നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ഭൂഗര്‍ഭ പാതയ്ക്ക് സൗത്ത്‌ഗേറ്റിന്റെ പേര് നല്‍കിയാണ് ഇംഗ്ലണ്ട് അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com