സാക്ഷാത്കരിക്കാന്‍ ഒരു സ്വപ്‌നമുണ്ടെങ്കില്‍ ഒന്നിനുമാകില്ല നിങ്ങളെ തടയാന്‍; മെസിയുടെ ജീവിതം പറഞ്ഞ് അടാറ് പരസ്യം

വളര്‍ച്ചാ കുറവ് അലട്ടിയിരുന്നിടത്ത് നിന്ന് ഹാട്രിക് അടിച്ച് ടീമിന് റഷ്യയിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്ത നിമിഷത്തിലേക്ക് വരെ
സാക്ഷാത്കരിക്കാന്‍ ഒരു സ്വപ്‌നമുണ്ടെങ്കില്‍ ഒന്നിനുമാകില്ല നിങ്ങളെ തടയാന്‍; മെസിയുടെ ജീവിതം പറഞ്ഞ് അടാറ് പരസ്യം

റഷ്യയില്‍ അര്‍ജന്റീന കളത്തിലിറങ്ങുമ്പോഴെല്ലാം ലോകത്തിന്റെ കണ്ണ് ഫുട്‌ബോള്‍ മിശിഹയുടെ കാലുകളിലേക്കാകും ചുരുങ്ങുക. ലോക കപ്പില്‍ മുത്തമിടുവാനുള്ള കാത്തിരിപ്പ് അര്‍ജന്റീനിയന്‍ ആരാധകരേക്കാള്‍ മെസിയില്‍ അസഹ്യമായി നില്‍ക്കുന്നു എന്നതാണ് അതിന് കാരണം. 

കപ്പിനും ചുണ്ടിനും ഇടയില്‍ കലമിട്ടുടയ്ക്കുന്ന ശീലം അര്‍ജന്റീനയെ അലട്ടുമ്പോള്‍ മെസിയുടെ മാന്ത്രിക കാലുകളിലാണ് ആരാധകരുടെ പ്രതീക്ഷ. പ്രതിസന്ധികളെല്ലാം അതിജീവിത്ത്, സ്വപ്‌നത്തിലേക്ക് മെസി എത്തിച്ചേരുമെന്ന വിശ്വാസമാണ് റഷ്യയില്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. 

വളര്‍ച്ചാ കുറവ് അലട്ടിയിരുന്നിടത്ത് നിന്ന് ഹാട്രിക് അടിച്ച് ടീമിന് റഷ്യയിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്ത നിമിഷത്തിലേക്ക് വരെ വിരല്‍ ചൂണ്ടിയാണ് ആരാധകര്‍ അര്‍ജന്റീനിയന്‍ താരത്തിന്റെ നിശ്ചയദാര്‍ഡ്യത്തെ നമുക്ക് മുന്നില്‍ ഓര്‍മപ്പെടുത്തുന്നത്. ഇപ്പോഴിതാ, അന്ന് പൊക്കം കുറവായതില്‍ നിരാശനായി നിന്നിടത്ത് നിന്നും റഷ്യയിലേക്ക് ടീമിന് ഫ്‌ലൈറ്റ് പിടിച്ചു കൊടുക്കുന്നിടത്ത് വരെയുള്ള മെസിയുടെ ജീവിതം നമുക്ക് മുന്നിലെത്തുകയാണ് വീഡിയോയിലൂടെ.

പോരാട്ട വീര്യത്തിലൂടെ പ്രതിസന്ധികളെ അതിജീവിച്ചെത്തുന്ന മെസിയുടെ കഥ ആനിമേഷന്‍ വീഡിയോയിലൂടെയാണ് വരുന്നത്. ഹാര്‍ട്ട് ഓഫ് ലിയോ എന്ന പരസ്യമാണ് ലോക കപ്പ് അടുത്തിരിക്കെ ആരാധകരുടെ ആവേശം വീണ്ടും വാനോളം ഉയര്‍ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com